വടക്കാഞ്ചേരി: കാട്ടുപന്നി റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. ആറ്റൂർ ഭഗവതികുണ്ടിൽ സാരജ് (25) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച പുലർച്ചെ വാഴക്കോട് സംസ്ഥാന പാതയിലായിരുന്നു അപകടം.
പട്ടാമ്പിയിലെ സുഹൃത്തിനെ വീട്ടിൽ കൊണ്ടുപോയി വിട്ട് മടങ്ങുന്നതിനിടയിൽ കാട്ടുപന്നി റോഡിനു കുറുകെ ചാടിയതിനെ തുടർന്നു നിയന്ത്രണം വിട്ട് ബൈക്ക് റോഡിന് സമീപത്തെ മരക്കുറ്റിയിൽ ഇടിക്കുകയായിരുന്നു. റോഡ് വീതികൂട്ടി പുതുക്കി പണിയുന്നതിൻ്റെ ഭാഗമായി മുറിച്ച മരങ്ങൾ പലയിടത്തും നീക്കിയിട്ടില്ല.
Content Highlights: Tragic accident in Vadakkenchery: A young man lost his life after his bike collided with a tree stump on the state highway.
Published: 20 Feb 2026, 03:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented