തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂൾകുട്ടികളുടെ രക്ഷിതാക്കളെല്ലാം എൽ.ഡി.എഫിന് വോട്ടുചെയ്യുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. നേമം മണ്ഡലം ബി.ജെ.പി.ക്കു വിജയിക്കാനാവാത്തവിധം ഇരട്ടപ്പൂട്ടിട്ടു പൂട്ടിയിരിക്കുകയാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

To advertise here,

മന്ത്രിയപ്പൂപ്പൻ എന്ന് കുട്ടികൾ വിളിക്കാറുണ്ട്. അവർക്കും അവരുടെ രക്ഷിതാക്കൾക്കുമൊക്കെ തന്നോടും സർക്കാരിനോടും വലിയ സ്നേഹമാണ്. കൃത്യമായി പാഠപുസ്തകങ്ങൾ ഇറക്കിയും പരീക്ഷ നടത്തിയും മികച്ചരീതിയിൽ പൊതുവിദ്യാഭ്യാസരംഗം പരാതികളില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചു. അതാണ് വിദ്യാഭ്യാസമന്ത്രിയെന്നനിലയിൽ ഏറ്റവും സന്തോഷം നൽകിയ കാര്യം.

എൽ.ഡി.എഫ്. കേരളത്തിൽ തുടർഭരണം നേടും. ഈ സർക്കാരിനെതിരേ ആർക്കും ഒരു പരാതിയും പറയാനില്ല. നേമം മണ്ഡലത്തിൽ ബി.ജെ.പി.ക്കു വിജയിക്കാനാവില്ല. ഒരു കോർപ്പറേറ്റ് മാനേജരാണ് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. പണംകൊണ്ട് ജനവിശ്വാസം നേടിയെടുക്കാമെന്നതാണ് ബി.ജെ.പി. നയമെന്നും അതൊന്നും വിലപ്പോവില്ലെന്നും മന്ത്രി പറഞ്ഞു.