തിരുവനന്തപുരം: കട്ടേല മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ കുട്ടികൾക്ക് പ്രവേശനോത്സവദിനത്തിൽ മിഠായി മേശയിലിട്ട് നൽകിയ സംഭവത്തിൽ വിശദീകരണവുമായി കഴക്കൂട്ടം എംഎൽഎയും ബിജെപി നേതാവുമായ വി. മുരളീധരൻ. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

To advertise here,

കുട്ടികൾക്കുള്ള മിഠായിയുമായി അവിടെ ചെന്നപ്പോൾ മന്ത്രി എത്തുകയും പരിപാടി തുടങ്ങാറാകുകയും ചെയ്തിരുന്നെന്ന് മുരളീധരൻ കുറിപ്പിൽ പറയുന്നു. ഓരോ കുട്ടിക്കുമായി മിഠായി നൽകാൻ നിന്നാൽ മന്ത്രിയടക്കം മറ്റുള്ളവർ പിന്നെയും കാത്തുനിൽക്കേണ്ടിവരും. കുട്ടികൾക്ക് വാങ്ങിയ മിഠായി അവർക്ക് കൊടുക്കണമല്ലോ. വേഗത്തിൽ വിതരണം പൂർത്തിയാക്കാൻ മേശ തോറും ഒന്നിച്ച് നൽകുകയാണ് താൻ ചെയ്തതെന്ന് മുരളീധരൻ കുറിപ്പിൽ പറയുന്നു.

വി. മുരളീധരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കുട്ടികൾക്ക് മിഠായി തട്ടിക്കൊടുത്തു,

എംഎൽഎയ്ക്ക് അയിത്തം !

ദേശാഭിമാനിയുടെ ക്യാപ്‌സൂൾ കൊള്ളാം !

കട്ടേല മോഡൽ സ്‌കൂളിലെ കുരുന്നുകൾക്ക് മിഠായിയും വാങ്ങിയാണ് ഞാൻ പ്രവേശനോൽസവത്തിന് പോയത് എന്നത് വസ്തുതയാണ്.

മറ്റാരും വിതരണം ചെയ്യാൻ ഏൽപ്പിച്ചതല്ല.

അവിടെ ചെന്നപ്പോൾ മന്ത്രി എത്തി,

പരിപാടി തുടങ്ങാറായി.

വാങ്ങിക്കൊണ്ടു ചെന്ന മിഠായി ഓരോ കുട്ടിക്കായി കൊടുക്കാൻ നിന്നാൽ മന്ത്രിയടക്കം മറ്റുള്ളവർ പിന്നെയും കാത്തു നിൽക്കേണ്ടി വരും.

കുട്ടികൾക്ക് വാങ്ങിയ മിഠായി അവർക്ക് കൊടുക്കണമല്ലോ.

വേഗത്തിൽ വിതരണം പൂർത്തിയാക്കാൻ മേശ തോറും ഒന്നിച്ച് നൽകി..!

ഈ ചെറിയ കാര്യത്തിനാണ് സിപിഎം ജാതി വിദ്വേഷത്തിന്റെ നിറം കൊടുക്കാൻ ശ്രമിച്ചത്.

എത്ര കൊടുംവിഷമാണ് കമ്യൂണിസ്റ്റ് പാർട്ടി കുഞ്ഞുങ്ങളിൽപ്പോലും കുത്തി നിറയ്ക്കാൻ ശ്രമിച്ചത് എന്ന് നോക്കൂ.

ദേശാഭിമാനി ചീറ്റിയ വിഷം, വസ്തുത തിരക്കാതെ ഏറ്റെടുത്തു, ബിജെപി വിരോധം തലയ്ക്കു പിടിച്ച മറ്റ് മാധ്യമങ്ങൾ !

തിരഞ്ഞെടുപ്പിൽ ജനം ചൂലെടുത്ത് അടിച്ചിറക്കിയിട്ടും സിപിഎമ്മിന്റെയും അവരുടെ അടിമകളുടെയും കണ്ണു തുറന്നിട്ടില്ല എന്ന് ചുരുക്കം !

NB : നിയമസഭ തല്ലിത്തകർത്ത ശിവൻകുട്ടി അപ്പൂപ്പനിൽ നിന്ന് 'സംസ്‌ക്കാരം' പഠിക്കേണ്ട ഗതികേട് തൽക്കാലം ഇല്ല.

മുൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ കുട്ടികൾക്ക് മേശപ്പുറത്തിട്ട് മിഠായി കൊടുത്തതിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. അങ്ങേയറ്റം തരംതാണതും വിവേചനപരവുമായ നടപടി എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.