ചേലക്കര: ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ചതില്‍ മുഖ്യമന്ത്രിയുടെ ഇടപെടലുകളും കാരണമായിട്ടുണ്ടെന്ന് യു.ആര് പ്രദീപ്. പ്രചാരണ വേളയില്‍ മുഖ്യമന്ത്രി പറഞ്ഞ വാക്കുകള്‍ ജനം നല്ലതുപോലെ ചര്‍ച്ചയ്ക്കെടുത്തു. അതെല്ലാം വിജയത്തിലേക്ക് നയിച്ച കാരണങ്ങളാണെന്നും പ്രദീപ് മാതൃഭൂമിയോട് പറഞ്ഞു.
ഫലം അറിഞ്ഞയുടന്‍ തന്നെ നേരിട്ട് അഭിനന്ദിക്കാനായി സ്പീക്കറും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുമെല്ലാം വിളിച്ചിരുന്നുവെന്നും തന്റെ ഫോണ്‍ മറ്റൊരു വാഹനത്തിലായിപ്പോയതിനാല് അറ്റന്‍ഡ് ചെയ്യാനായില്ലെന്നും പ്രദീപ് പറഞ്ഞു. മുഖ്യമന്ത്രിയെയും സ്പീക്കറെയും നേരിട്ടുപോയി കണ്ട് തിരഞ്ഞെടുപ്പുവേളയില്‍ മണ്ഡലത്തില്‍ അവര്‍ നടത്തിയ ഇടപെടലുകള്‍ സമ്മാനിച്ച വിജയത്തില്‍ നന്ദി പറയുമെന്നും അദ്ദേഹം പ്രതികരിച്ചു.
12201 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ആര് പ്രദീപ് ചേലക്കര മണ്ഡലം തുടര്‍ച്ചയായി ഏഴാം തവണയും ഇടതുകോട്ടയില്‍ത്തന്നെ നിലനിര്‍ത്തിയത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായ രമ്യ ഹരിദാസിന് 52626 വോട്ടുകളാണ് ലഭിച്ചത്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും മന്ത്രിയായിരുന്ന കെ.രാധാകൃഷ്ണന് ചേലക്കരയില്‍ നടത്തിവന്ന വികസനപ്രവര്‍ത്തനങ്ങളും ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രധാനമായും എല്‍.ഡി.എഫിന്റെ പ്രചാരണം.
Content Highlights: ur pradeep pays gratitude to pinarayi vijayan for winning chelakkara byelection
Published: 24 Nov 2024, 09:44 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented