കണ്ണൂര്‍: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ഭാര്യ ശാരദ ടീച്ചറുടെ നവതി ആഘോഷച്ചടങ്ങിനെത്തി ആശംസകള്‍ നേര്‍ന്ന്  നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി.

To advertise here,

താന്‍ ഈ വേദിയില്‍ നില്‍ക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തകനായിട്ടോ മന്ത്രിയായിട്ടോ സിനിമാനടനോ ആയിട്ടല്ല. കല്യാശ്ശേരിയിലെ വീട്ടിലെത്തിയാല്‍ ഒന്ന് വാരിപ്പുണരും അനുഗ്രഹം വാങ്ങും. ഇങ്ങനെ തൊട്ടുരുമ്മി നില്‍ക്കും. ഈ വേദിയില്‍ ഒരുപക്ഷേ അമ്മയുടെ (ശാരദടീച്ചര്‍) മൂത്തസന്താനത്തിന്റെ സ്ഥാനമാണ് ഞാനിങ്ങ് എടുത്തിരിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. അങ്ങനെയേ തനിക്ക് പറയാന്‍ സാധിക്കൂ. ഈ അമ്മയെ ഇങ്ങ് എടുക്കുവാ എന്ന് പറയാതെയെടുത്ത ഒരു മകനാണ് താന്‍. അത് കൃഷ്ണകുമാറും കൃഷ്ണകുമാറിന്റെ സഹോദരങ്ങളും അംഗീകരിച്ച കാര്യവുമാണെന്നും സുരേഷ് ഗോപി പറഞ്ഞു.