പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന പി.ടി. തോമസിന്റെ നാലാം ചരമവാർഷികമായിരുന്നു തിങ്കളാഴ്ച.

പി.ടി. തോമസും ഉമ തോമസും (ഫയൽ ചിത്രം) - ഫോട്ടോ - മാതൃഭൂമി
തൊടുപുഴ: ഇടുക്കി രാജപുരം ഉപ്പുതോട്ടിൽ തിങ്കളാഴ്ച മരംകോച്ചുന്ന തണുപ്പായിരുന്നു. സെയ്ന്റ് ജോസഫ്സ് പള്ളിയുടെ സെമിത്തേരിയിലെ പി.ടി. തോമസിന്റെ കുടുംബക്കല്ലറയിൽ എത്തിയപ്പോൾ ഉമാ തോമസിന്റെയും മക്കളുടെയും മനസ്സിൽ ഓർമ്മകളുടെ മഞ്ഞുതുള്ളികൾ നിറഞ്ഞു. ഇടയ്ക്ക് ആ ഓർമ്മകൾ മനസ്സിനെ പൊള്ളിച്ചിട്ടുമുണ്ടാകും. പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന പി.ടി. തോമസിന്റെ നാലാം ചരമവാർഷികമായിരുന്നു തിങ്കളാഴ്ച.
2021-ലെ തണുപ്പുള്ള ഡിസംബറിലാണ് പി.ടി. വിടപറഞ്ഞത്. ഉമാ തോമസ്, മക്കളായ വിഷ്ണു തോമസിനും വിവേക് തോമസിനും ഒപ്പമാണ് ഓർമ്മദിവസം രാജമുടിയിലെത്തിയത്. പി.ടിയുടെ വളരെയടുത്ത ബന്ധുക്കളും ചിതാഭസ്മം അടക്കിയ കല്ലറയിലെത്തി പ്രാർഥിച്ചു.‘‘ ഈ പുലർച്ചയിൽ ഞാനും മക്കളും ഇവിടെ ഉപ്പുതോടാണ്. ഈ മണ്ണിൽനിന്നാണ് എന്റെ പി.ടി. തുടങ്ങിയത്. തിരിച്ചെത്തിയതും ഇവിടേക്ക് തന്നെ. പി.ടി. പോയ ദിവസമാണിത്. പൊള്ളിക്കുന്ന തണുപ്പാണതെനിക്ക്. അത്രമേൽ ശൂന്യതയിലാണ് ഞാൻ. ആരെയും കൂസാത്ത ആർക്കും ഭയപ്പെടുത്താനാകാത്ത, ഒരിക്കലെങ്കിലും കണ്ട ഒരാളെപ്പോലും മറന്നുപോകാത്ത എന്റെ പി.ടി. ഇവിടെയാണുള്ളത്. പ്രിയപ്പെട്ട അമ്മച്ചിയോടൊപ്പം’’- കല്ലറയ്ക്കരികിൽ നിൽക്കുന്ന ചിത്രത്തോടൊപ്പം ഉമ തോമസ് ഈ വരികളും ഫെയ്സ്ബുക്കിൽ കുറിച്ചു.
Content Highlights: Uma Thomas and her sons visited the family tomb of PT Thomas in Upputhodu, Idukki on his 4th death anniversary. Cherishing memories and sharing heartfelt tributes.
Published: 23 Dec 2025, 08:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented