കോഴിക്കോട്: കോളേജ് യൂണിയന് തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പരസ്പരം ചേരി തിരിഞ്ഞ് പോരടിച്ച് യുഡിഎഫിലെ വിദ്യാര്‍ഥി സംഘടനകളായ കെഎസ്യുവും എംഎസ്എഫും.
മുട്ടില്‍ ഡബ്ലിയുഎംഒ കോളജില്‍ വിജയിച്ച എംഎസ് എഫ്, എംഎല്‍എമാരായ ഐ.സി ബാലകൃഷ്ണനും ടി.സിദ്ധിഖിനും എതിരെ ബാനര്‍ ഉയര്‍ത്തി പ്രകടനം നടത്തി. കെഎസ്യുവിനെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ ഇരുവരേയും നിയമസഭ കാണിക്കില്ലെന്നായിരുന്നു ബാനര്‍.
അതേസമയം കോഴിക്കോട് കൊടുവള്ളി ഓര്‍ഫനേജ് കോളജില്‍ വിജയിച്ച കെഎസ്യു, എംഎസ്എഫിന് എതിരെ ബാനര്‍ ഉയര്‍ത്തി പ്രകടനം നടത്തി. എംഎസ്എഫിനെതിരെ വര്‍ഗീയത ആരോപിച്ചായിരുന്നു ബാനര്‍. എംഎസ്എഫ് തോറ്റു മതേതരം ജയിച്ചു എന്നായിരുന്നു കെ എസ്യു ഉയര്‍ത്തിയ ബാനര്‍.
Content Highlights: UDF student wings KSU and MSF clash after college union election victories
Published: 09 Oct 2025, 08:07 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented