
കൂത്താട്ടുകുളം: വനിതാ കൗൺസിലറെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവമേല്പിച്ച കേസിൽ പ്രതിരോധത്തിലായതിന് പിന്നാലെ യുഡിഎഫ് സഹായം വാഗ്ദാനം ചെയ്തെന്ന കലാ രാജുവിന്റെ വെളിപ്പെടുത്തലിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം. ഏരിയാ കമ്മറ്റി ഓഫീസിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
യുഡിഎഫ് കുതിരക്കച്ചവടത്തിനുള്ള ശ്രമം നടത്തിയെന്നാണ് സിപിഎം ആരോപണം. കൂറുമാറ്റത്തിന്റെ തെളിവുകൾ പുറത്തുവിടുമെന്ന് സിപിഎം മുമ്പ് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് വീഡിയോ പുറത്തുവിട്ടത്. ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്താമെന്ന് യുഡിഎഫ് ഉറപ്പുനൽകിയതായി കലാ രാജു വീഡിയോയിൽ പറയുന്നുണ്ട്. പ്രതിസന്ധിഘട്ടത്തിൽ സിപിഎം കൂടെ നിന്നില്ലെന്നും സാമ്പത്തിക ബാധ്യത അന്വേഷിക്കാമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞതായും കലാ പറയുന്നു.
പണം വാഗ്ദാനം ചെയ്തെന്ന വാദം കലാ രാജു വീഡിയോയിൽ നിഷേധിക്കുന്നുണ്ട്. ലക്ഷങ്ങളുടെ ബാധ്യതയുണ്ടെന്നും യുഡിഎഫ് നൽകിയ ആശ്വാസവാക്ക് പോലും പാർട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നും കലാ പറയുന്നു.
Content Highlights: CPM Releases Video: UDF Allegedly Offered Help to Accused Councillor
Published: 22 Jan 2025, 11:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented