മലപ്പുറം: മുൻ ഇന്ത്യൻ ഫുട്‌ബോൾ താരവും സംസ്ഥാന സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റുമായ യു. ഷറഫലി നിലമ്പൂരിൽ സി.പി.എം. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. സംസ്ഥാനകമ്മിറ്റി യോഗത്തിൽ ഇക്കാര്യം ധാരണയായെന്നാണു സൂചന. മത്സരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. ജില്ലാ നേതൃത്വം ഷറഫലിയെ സമീപിച്ചിട്ടുണ്ട്. അനുകൂലമായാണ് അദ്ദേഹം പ്രതികരിച്ചതെന്നും സൂചനയുണ്ട്.
കഴിഞ്ഞവർഷം ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലും ഷറഫലി പരിഗണിക്കപ്പെട്ടിരുന്നു. എന്നാൽ, സംസ്ഥാന നേതാവിനെ മത്സരിപ്പിക്കണമെന്ന തീരുമാനത്തിൽ സെക്രട്ടേറിയറ്റംഗം സ്വരാജിനെ രംഗത്തിറക്കി. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് ആര്യാടൻ ഷൗക്കത്ത് ജയിച്ചത്. 66,660 വോട്ടായിരുന്നു എൽ.ഡി.എഫിനു കിട്ടിയത്.
അരീക്കോട്ടുകാരനായ ഷറഫലിയെ ഏറനാട്ടിൽ സ്ഥാനാർഥിയാക്കുമെന്നാണ് ആദ്യം കേട്ടത്. എന്നാൽ സി.പി.ഐ. മണ്ഡലമായതിനാൽ ഷറഫലി കുട്ടിക്കാലം ചെലവിട്ട നിലമ്പൂരിലേക്ക് പരിഗണിക്കുകയായിരുന്നു.
ഇന്ത്യൻ ഫുട്ബോൾ ടീമിൽ പടക്കുതിരയായിരുന്ന ഷറഫലി എം.എസ്.പി.യിൽ 12 വർഷം അസി. കമൻഡാന്റും നാലുവർഷം കമൻഡാന്റുമായിരുന്നു. നിലമ്പൂരിലെ കുടുംബബന്ധങ്ങളും സുഹൃദ്ബന്ധങ്ങളും പാർട്ടിയുടെ സംഘടനാസംവിധാനവുംകൊണ്ട് ഇത്തവണ ജയിച്ചുകയറാമെന്നാണ് സി.പി.എം. കണക്കുകൂട്ടൽ. കായികരംഗത്തെ അദ്ദേഹത്തിന്റെ ഇടപെടലും ഗുണമാകുമെന്ന പ്രതീക്ഷയുണ്ട്. യു.ഡി.എഫിനായി ആര്യടൻ ഷൗക്കത്ത് തന്നെയാകും മത്സരിക്കുക.
Content Highlights: U. Sharafali selected as CPM independent candidate for Nilambur constituency., Transition from Sports Council President to active electoral politics., Strategic move by CPM to leverage his local influence and sports background., Anticipated contest against UDF's Aryadan Shoukath.
Published: 11 Mar 2026, 01:38 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented