പട്ടാമ്പി: പട്ടാമ്പി റെയില്‍വേ സ്റ്റേഷനും കാരക്കാട് റെയില്‍വേ സ്റ്റേഷനുമിടയില്‍ കീഴായൂർ രണ്ടാം കട്ടിയിൽ സ്ത്രീയെയും പുരുഷനെയും തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ്-തിരുവനന്തപുരം വന്ദേഭാരത് തീവണ്ടി കടന്നുപോകവേ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. 

To advertise here,

പശ്ചിമബംഗാൾ ജൽപൈ ഗുരി സുലൈ സർക്കാരിൻ്റെ മകൻ പ്രദീപ് സർക്കാർ( 30), വെസ്റ്റ് ബംഗാൾ കാദംബരി നോബിൻ റോയുടെ മകൾ ബിനോട്ടി റോയ് എന്നിവരാണ് മരിച്ചത്. കാരക്കാട് റെയില്‍വേ സ്‌റ്റേഷനടുത്തായാണ് സംഭവം നടന്നത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പട്ടാമ്പി പോലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പട്ടാമ്പി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

തൃത്താലയില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരമെന്നും പോലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിൽ മാത്രമേ വ്യക്തമാവുകയുള്ളൂ. അപകടത്തെത്തുടര്‍ന്ന് മൃതദേഹങ്ങള്‍ ട്രാക്കില്‍ കിടക്കുന്നതിനാല്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്സ് ഒരു മണിക്കൂറോളം വൈകിയാണ് ഓടിയത്.