കളമശ്ശേരി: എറണാകുളം മഞ്ഞുമ്മല്‍ റെഗുലേറ്ററി കം ബ്രിഡ്ജിനടുത്ത് ആറാട്ടുകടവില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ പുഴയില്‍ മുങ്ങിമരിച്ചു. ഇടുക്കി നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശികളായ അഭിജിത് (26), ബിപിന്‍ (24) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 4.30-ഓടെയാണ് അപകടം സംഭവിച്ചത്. അഭിജിത് പുഴയില്‍ മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കവെയാണ് ബിപിനും അപകടത്തില്‍ പെട്ടത് എന്നാണ് പ്രാഥമിക വിവരം.
ആറംഗസംഘമാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്. ഇതിനിടെ അഭിജിത് മുങ്ങിത്താഴുകയായിരുന്നു. ഇതുകണ്ട, നീന്തല്‍ വശമുള്ള ബിപിന്‍ അഭിജിത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു എന്നാണ് വിവരം. സംഭവം കണ്ടുനിന്ന ബാക്കി സുഹൃത്തുക്കള്‍ ബഹളം വെച്ചതോടെയാണ് നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.
എന്നാല്‍ ഇരുവരെയും കണ്ടെത്താനായില്ല. പിന്നാലെ ഏലൂരില്‍ നിന്ന് അഗ്നിരക്ഷാ സേന എത്തി തിരച്ചില്‍ ആരംഭിച്ചു. അരമണിക്കൂറിനുശേഷം അഭിജിത്തനെയാണ് ആദ്യം കണ്ടെത്തിയത്. 10 മിനിറ്റിനുശേഷം ബിപിനെയും കണ്ടെത്തി. കടവില്‍നിന്ന് അധികം അകലെയല്ലാതെയാണ് ഇരുവരെയും കണ്ടെത്തിയത്. ഉടന്‍തന്നെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.
Content Highlights: two men drowned to death in manjummal kochi news
Published: 12 Apr 2025, 08:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented