കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.  കേസിലെ പ്രതികളായ റോയ് തോമസ് ഡാനിയല്‍, റീനു മറിയം തോമസ് എന്നിവരെയാണ് കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. 

To advertise here,

ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് നടപടിയിലേക്ക് കടന്നത്. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് സംബന്ധിച്ച് പോലീസില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് ഇ.ഡിയും മാസങ്ങളായി അന്വേഷണവുമായി മുന്നോട്ട് പോകുകയായിരുന്നു.

പ്രതികള്‍ നടത്തിയ ഭൂമി ഇടപാട് സംബന്ധിച്ച രേഖകളും ഒപ്പം ഇലക്ട്രോണിക് തെളിവുകളും ഇ.ഡി വിശദമായി പരിശോധിച്ചിരുന്നു. അറസ്റ്റ് ചെയ്ത രണ്ട് പ്രതികളേയും നാളെ കോടതിയില്‍ ഹാജരാക്കും.

Content highlights: Two arrested by ED in Popular Finance fraud case