പിറവം: വൈദ്യുതിലൈനിലെ തകരാറിനെത്തുടര്‍ന്ന് തീവണ്ടികൾ പിടിച്ചിട്ട് റെയിൽവേ. മണിക്കൂറുകളായി സ്റ്റേഷനുകളിൽ കുടുങ്ങിയതോടെ യാത്രക്കാർ പ്രതിസന്ധിയിലായി. തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് പിറവം റോഡിലും എംജിആർ ചെന്നൈ സെൻട്രൽ മെയിൽ വൈക്കം റോഡിലും രണ്ട് മണിക്കൂറിലധികമായി പിടിച്ചിട്ടു. 

To advertise here,

രണ്ടു മണിക്കൂറോളം കഴിഞ്ഞിട്ടാണ് ഗതാഗതം പുനരാരംഭിച്ചത്. ഒന്നര മണിക്കൂറിനു ശേഷം കോട്ടയം എറണാകുളം പാസഞ്ചർ  ഡീസൽ എൻജിൻ വന്ന് എറണാകുളത്തേക്ക് കൊണ്ടുപോയി.

6.18 ന് പിറവം റോഡിലെത്തിയ കണ്ണൂർ ജനശതാബ്ദിയും 6.43 ന് വൈക്കം റോഡിലെത്തിയ എംജിആർ ചെന്നൈ സെൻട്രൽ മെയിലും 8.20 ന് ശേഷവും പിടിച്ചിട്ടിരിക്കുകയാണ്. കോട്ടയത്ത് നിന്ന് എറണാകുളത്തിന് പുറപ്പെട്ട പാസഞ്ചർ ​ട്രെയിനും മുളംതുരുത്തിയിൽ പിടിച്ചിട്ടിരുന്നു. 6.55 ന് എറണാകുളത്ത് എത്തേണ്ട ട്രെയിൻ 8. 04 നാണ് എത്തിയത്.