
കൊച്ചി: എറണാകുളത്ത് പെയ്ത ശക്തമായ മഴയിൽ താഴ്ന്നപ്രദേശങ്ങളിൽ വെള്ളംകയറി. എറണാകുളം ടൗൺ, എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനുകളിൽ സിഗ്നലുകളുടെ പ്രവർത്തനത്തെ വെള്ളക്കെട്ട് ബാധിച്ചതിന്റെ പശ്ചാത്തലത്തിൽ വിവിധ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.
നിയന്ത്രണം ഏർപ്പെടുത്തിയ ട്രെയിനുകൾ
16650- നാഗർകോവിൽ - മംഗളുരു പരശുറാം എക്സ്പ്രസ്, തൃപ്പുണിത്തുറ - എറണാകുളം ജംഗ്ഷൻ - എറണാകുളം ടൗൺ റൂട്ടിൽ വഴിതിരിച്ച് വിടും.
12081- കണ്ണൂർ- തിരുവനന്തപുരം ജനശതാബ്ദി, 17230 സെക്കന്ദരാബാദ് - തിരുവനന്തപുരം ശബരി ആലപ്പുഴവഴി സർവീസ് നടത്തും.
12618- നിസാമുദ്ദീൻ - എറണാകുളം മംഗള എക്സ്പ്രസ്സ് എറണാകുളം ജങ്ഷൻ സ്റ്റേഷന് പകരം എറണാകുളം ടൗൺ സ്റ്റേഷനിൽ സർവീസ് അവസാനിപ്പിച്ചു.
06768- കൊല്ലം - എറണാകുളം മെമു എക്സ്പ്രസ്സ് തൃപ്പുണിത്തുറയിൽ സർവീസ് അവസാനിപ്പിച്ചു.
Content Highlights: Train services hit as rain pounds in ernakulam
Published: 30 Aug 2022, 02:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented