കൊച്ചി: ടി.പി വധക്കേസ് മുഖ്യപ്രതി കുഞ്ഞനന്തന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിച്ചു. കണ്ണൂരിലെ സിപിഎം നേതാവായ കുഞ്ഞനന്തന്‍ ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. ചികിത്സയുടെ ഭാഗമായാണ് മൂന്ന് മാസത്തേക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.
ജയില്‍ ശിക്ഷ റദ്ദാക്കി കൊണ്ടാണ് താത്കാലികമായി കുഞ്ഞനന്തന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നേരത്തെയും കുഞ്ഞനന്തന്‍ ജയിലില്‍ നിന്ന് പല പ്രാവശ്യം നിയമ നടപടികളുടെ ഭാഗമായി പുറത്തിറങ്ങിയിരുന്നു. ഇതുവരെ നടത്തിയ ചികിത്സകള്‍ മതിയാകില്ലെന്നും ആശ്രുപത്രിയില്‍ അഡ്മിറ്റായുള്ള ചികിത്സ വേണമെന്നും കുഞ്ഞനന്തന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച് മെഡിക്കല്‍ ബോര്‍ഡിന്റെ കൂടി ശുപാര്‍ശ കണക്കിലെടുത്താണ് ജാമ്യം.
ഈ ജാമ്യപരിധിയില്‍ മൂന്ന് ആഴ്ചകള്‍ കൂടുമ്പോള്‍ കുഞ്ഞനന്തന്‍ പാനൂര്‍ പോലീസ് സ്‌റ്റേഷനലില്‍ എത്തി ഒപ്പിടണമെന്ന വ്യവസ്ഥയിലാണ് ജാമ്യം.
Content Highlight: TP murder accused PK Kunjananthan gets bail
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..