ഇരിങ്ങാലക്കുട: നടൻ ടൊവിനോ തോമസിന്റെ വീടിനുമുന്നിൽ വായ മൂടിക്കെട്ടി പ്രതിഷേധ സമരം നടത്തി യുവമോർച്ച പ്രവർത്തകർ. ഡൽഹിയിൽ സമരംചെയ്യുന്ന വിദ്യാർഥികൾക്ക് അനുകൂലമായി ടൊവീനോ പ്രസ്താവന നടത്തിയതിനു പിന്നാലെയാണ് പ്രതിഷേധം.
‘കേരളത്തിലെ പി.എസ്.സി. അഴിമതിക്കെതിരേ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള യുവതീയുവാക്കൾ മണ്ണുവാരിത്തിന്ന് സമരം ചെയ്യുമ്പോഴും സ്വന്തം ജില്ലയായ തൃശ്ശൂരിൽ നഴ്സുമാർ രാപ്പകൽ സമരം നടത്തുമ്പോഴും പ്രതികരിക്കാത്ത നടൻ രാഷ്ട്രീയം നോക്കി വായ തുറന്നു’ എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം.
ചെട്ടിപ്പറമ്പിൽനിന്ന് ബസ് സ്റ്റാൻഡിലേക്കുള്ള വഴിയിലെ വീടിനു മുന്നിൽ നടത്തിയ സമരം യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ആശിഷ ടി. രാജ് ഉദ്ഘാടനം ചെയ്തു. ആളൂർ മണ്ഡലം പ്രസിഡന്റ് വിശ്വജിത്ത് അധ്യക്ഷനായി. ജനറൽ സെക്രട്ടറി അശ്വന്ത്, മണ്ഡലം സെക്രട്ടറി ശ്രീമോൻ, നേതാക്കളായ അഭിനവ്, രാഹുൽ, പ്രഫുൽ തുടങ്ങിയവർ നേതൃത്വം നൽകി.
Content Highlights: Yuva Morcha held a protest in front of Tovino Thomas's house in Irinjalakuda., Protesters questioned the actor's silence on PSC corruption and nurses' strikes., The demonstration was led by Yuva Morcha district vice president Ashish T. Raj., The protest highlighted the actor's selective political engagement.
Published: 22 Jul 2026, 10:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented