​ശ്രീകൃഷ്ണപുരം: കുളക്കാട് കനറാബാങ്ക് ഗ്രാമീണ സ്വയംതൊഴിൽപരിശീലന കേന്ദ്രത്തിലെ (ആർ.എസ്.ഇ.ടി.ഐ.) തയ്യൽ പരിശീലനാർഥികൾക്ക് ശ്രീകൃഷ്ണപുരം റോട്ടറി ക്ലബ് സൗജന്യമായി നൽകിയ തയ്യൽ മെഷീനുകളും തുണികളും പഞ്ചായത്ത് പ്രസിഡന്റ് പി. അരവിന്ദാക്ഷൻ കൈമാറി.

To advertise here,

​വെള്ളിനേഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. രമാദേവി, പഞ്ചായത്തംഗം സി. ജയപ്രകാശൻ, റോട്ടറി ക്ലബ് പ്രസിഡന്റ് പി. കൃഷ്ണദാസ്, ഡയറക്ടർ ധനേഷ് പത്മനാഭൻ, എൻ.വി. മുരളീകൃഷ്ണൻ, ഇ.വി. വിശ്വനാഥൻ, എസ്. മോഹനൻ, ഇ. അജിത്, പി.കെ. ചാന്ദനി എന്നിവർ സംസാരിച്ചു.