കായംകുളം: സർക്കാർ അറിയാതെ മൂന്ന് ബിയർ പാർലറുകൾക്ക് ബാർ ലൈസൻസ് നൽകിയ സംഭവത്തിൽ വിശദീകരണവുമായി എക്‌സൈസ് മന്ത്രി എം ലിജു. ബാർ ലൈസൻസിന് അനുവദിക്കാൻ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് അധികാരം കൊടുത്തത് എൽഡിഎഫ് സർക്കാരാണ്. എൽഡിഎഫ് സർക്കാർ ഉണ്ടാക്കിയ ചട്ടങ്ങൾ കാരണമുള്ള പ്രശ്‌നങ്ങളാണിത്. സർക്കാരോ മന്ത്രിയോ എക്‌സൈസ് കമ്മീഷണർ പോലും അറിയാതെ ലൈസൻസ് കൊടുക്കാനുള്ള നിയമമുണ്ട്. അതിനെ ഈ സർക്കാർ തിരുത്തും. കഴിഞ്ഞ സർക്കാരിന്റെ നയങ്ങളുടെ പ്രേതം ആരുടെയെങ്കിലും ദേഹത്തുണ്ടെങ്കിലും അതിനെ ഒഴിപ്പിക്കാൻ സർക്കാരിനറിയാമെന്ന് മന്ത്രി പറഞ്ഞു.
ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ലൈസൻസ് അനുവദിക്കാമെന്ന ചട്ടപ്രകാരം ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 410 ബാറുകൾക്ക് ലൈസൻസ് ലഭിച്ചു. എഫ്.എൽ 3 ബാറുകളാക്കിക്കൊണ്ടുള്ള ലൈസൻസാണ് അത് ലഭിച്ചത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 78 ബാറുകൾക്ക് അനുമതി ലഭിച്ചു. സ്റ്റാർ ക്ലാസിഫിക്കേഷൻ ഇല്ലെന്ന് പറഞ്ഞ് പൂട്ടിയ ബാറുകൾക്കാണ് പിന്നീട് ലൈസൻസ് ലഭിച്ചത്. ഇത്തരത്തിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അഞ്ഞുറോളം ബാറുകൾക്കാണ് ലൈസൻസ് നൽകിയിരിക്കുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്തും ബാറിന് അപേക്ഷകൾ ലഭിച്ചു. നവംബർ 30നകം മദ്യനയം രൂപീകരിച്ച് തീരുമാനമെടുക്കാമെന്നാണ് സർക്കാർ നയം. ഇത് ഹൈക്കോടതിയേയും അറിയിച്ചിട്ടുണ്ട്.
നയപരമായ തീരുമാനങ്ങൾ എടുക്കുമ്പോൾ സർക്കാർ അറിയണം എന്ന് നിർദ്ദേശമുണ്ട്. പക്ഷെ ഉദ്യോഗസ്ഥർ അത് ലംഘിച്ചു. കഴിഞ്ഞ സർക്കാരിന്റെ പ്രേതം ഏതെങ്കിലും ഉദ്യോഗസ്ഥരിൽ ഉണ്ടെങ്കിൽ അത് ഒഴിപ്പിക്കും. ലൈസൻസ് നൽകിയതിന് പിന്നിൽ എന്തെങ്കിലും മറ്റു താൽപര്യങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കും. ഡെപ്യൂട്ടി കമ്മിഷണർമാർക്ക് ലൈസൻസ് നൽകാനുള്ള അധികാരം റദ്ദാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Content Highlights: Excise Minister M Liju addressed the unauthorized beer parlour licenses issued in Kayamkulam., The minister stated that current rules allowing deputy commissioners to issue licenses were framed by the LDF government., The government plans to revoke the licensing powers of deputy commissioners and amend existing rules., A new liquor policy is expected to be formulated and finalized by November 30.
Published: 31 Oct 2026, 11:14 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented