തിരുവനന്തപുരം: കിഫ്ബി വഴി 6000 കോടി രൂപയുടെ പദ്ധതികൾ ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകിയതിലേക്ക് വിജിലൻസ് അന്വേഷണം വ്യാപിപ്പിക്കുമെന്ന മാധ്യമ വാർത്തകളിൽ പ്രതികരികച്ച് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. കിഫ്ബിയുടെ പ്രവൃത്തികളെല്ലാം പൂർണ്ണമായും ഓപ്പൺ ടെൻഡർ വഴി മാത്രമാണ് സൊസൈറ്റിക്ക് ലഭിച്ചിട്ടുള്ളത്. കർക്കശ വ്യവസ്ഥകളുള്ള കിഫ്ബിയുടെ ടെൻഡർ നടപടികൾ കൃത്യമായി പാലിച്ചതുകൊണ്ടും ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തതുകൊണ്ടും മാത്രമാണ് സൊസൈറ്റിക്ക് പ്രവൃത്തികൾ ലഭിച്ചതെന്നും പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും സൊസൈറ്റി അറിയിച്ചു.
ഏറ്റെടുത്ത നിർമ്മാണ പ്രവൃത്തികൾ കിഫ്ബിയുടെ വ്യവസ്ഥകളും ഉയർന്ന ഗുണമേന്മയും പാലിച്ചുകൊണ്ടാണ് സൊസൈറ്റി നിർവ്വഹിച്ചിട്ടുള്ളത്. പ്രവൃത്തികളുമായി ബന്ധപ്പെട്ട ടെൻഡർ മുതലുള്ള മുഴുവൻ കാര്യങ്ങളും പൂർണ്ണമായും സുതാര്യമാണെന്നും, ഇപ്പോഴത്തെ രാഷട്രീയാരോപണത്തിനു മുമ്പ് ഇന്നുവരെ ഈ പ്രവൃത്തികൾ സംബന്ധിച്ച് യാതൊരു ആരോപണവും ഉയർന്നിട്ടില്ലെന്നും ഊരാളുങ്കൽ ചൂണ്ടിക്കാണിക്കുന്നു.
സംസ്ഥാനത്ത് 18,000 കുടുംബങ്ങളുടെ അത്താണിയും കേരളത്തിലെ നാലാമത്തെ വലിയ തൊഴിൽദാതാവുമാണ് ഊരാളുങ്കൽ സൊസൈറ്റി. നൂറു വർഷത്തെ കളങ്കരഹിതമായ പ്രവർത്തനപാരമ്പര്യമുള്ള ഈ വലിയ സഹകരണ പ്രസ്ഥാനത്തെ തളർത്തുന്ന നടപടികൾക്ക് സാമൂഹിക ഉത്തരവാദിത്വമുള്ള ആരും മുതിരരുതെന്നും സൊസൈറ്റി ആവശ്യപ്പെട്ടു.
Published: 31 Oct 2026, 11:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented