കോഴിക്കോട്: വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുമെന്ന് സി.പി.എം. നേതാവും മുന്‍ മന്ത്രിയുമായ ടി.കെ. ഹംസ. പാര്‍ട്ടിയും താനും ആലോചിച്ചാണ് ഒഴിയാനുള്ള തീരുമാനമെടുത്തതെന്നും ചൊവ്വാഴ്ച വൈകിട്ട് രാജി കത്ത് നല്‍കുമെന്നും ടി.കെ. ഹംസ വ്യക്തമാക്കി.വഖഫിന്റെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാനുമായി അഭിപ്രായ വ്യത്യാസമുണ്ടെന്നത് തെറ്റായ പ്രചരണമാണെന്നും ടി.കെ.ഹംസ പറഞ്ഞു.
ചില യോഗങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം തനിക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. 82 വയസ്സു കഴിഞ്ഞാണ് ചുമതല ഏറ്റെടുത്തത്. അന്ന് പാര്‍ട്ടി പ്രത്യേക സാഹചര്യത്തില്‍ തനിക്ക് ഇളവ് നല്‍കുകയായിരുന്നു. ഇപ്പോള്‍ തനിക്ക് 86 വയസ്സായി എന്നും പ്രായപരിധി കഴിഞ്ഞതിനാലാണ് സ്ഥാനമൊഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ 144 സ്ഥലങ്ങളിലും തിരിച്ചു പിടിച്ചിട്ടുണ്ട്. കൂടാതെ 3 കോടി 23 ലക്ഷം രൂപയോളം അധിക വരുമാനവുമുണ്ടാക്കി. ഇതില്‍ എതിര്‍പ്പുള്ള ചിലര്‍ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയോടെ വ്യാജ പ്രചരണങ്ങള്‍ നടത്തുകയാണെന്നും ടി.കെ. ഹംസ പറഞ്ഞു. മന്ത്രിയും താനും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായാല്‍ അത് പാര്‍ട്ടി പരിഹരിക്കുമെന്നും മാധ്യമങ്ങളല്ല പരിഹരിക്കേണ്ടതെന്നും ടി.കെ. ഹംസ കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ച വൈകിട്ട് വഖഫ് ബോര്‍ഡ് യോഗം ചേരും യോഗത്തിലാകും ഔദ്യോഗികമായി രാജി പ്രഖ്യാപിക്കുക.
Content Highlights: tk hamza to resign from waqf board chairman position
Published: 01 Aug 2023, 12:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented