മലപ്പുറം: തിരൂരിൽ ഡെപ്യൂട്ടി തഹസിൽദാറെ കാണാനില്ലെന്ന് പരാതി. മാങ്ങാട്ടിരി പൂക്കൈത സ്വദേശി ചാലിബ്.പി.ബിയെയാണ് കാണാതായത്. ബുധനാഴ്ചമുതലാണ് ഇദ്ദേഹത്തെ കാണാതായത്.

To advertise here,

രാവിലെ പതിവുപോലെ ചാലിബ് ഓഫീസിലേക്ക് പോയിരുന്നു. വൈകീട്ട് ബന്ധുക്കളെ വിളിച്ച് എത്താൻ അല്പം വൈകുമെന്ന് അറിയിച്ചിരുന്നു. ഏറെ വൈകിയിട്ടും ഇദ്ദേഹം വീട്ടിലെത്താൻ വൈകിയതോടെ ബന്ധുക്കൾ തിരൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.

ചാലിബ് എവിടെയാണെന്നതിനെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ചാലിബിന്റെ അവസാന ടവർ ലൊക്കേഷൻ കോഴിക്കോടാണ് എന്ന സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ സ്വിച്ചോഫാണ്. ചാലിബിനെ കണ്ടെത്താൻ തിരൂർ പോലീസ് ഊർജിതമായ തിരച്ചിലാണ് നടത്തുന്നത്.