
തൃശ്ശൂർ: പാറളം പഞ്ചായത്തിൽ ബിജെപിക്ക് അട്ടിമറി ജയം. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരു യുഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായതോടെയാണ് പാറളം പഞ്ചായത്തിൽ ആദ്യമായി ബിജെപി ഭരണംപിടിച്ചത്. ബിജെപിയുടെ അനിത പ്രസന്നനാണ് പഞ്ചായത്ത് പ്രസിഡന്റ്.
വർഷങ്ങളായി എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച പഞ്ചായത്താണ് പാറളം. കഴിഞ്ഞതവണ എൽഡിഎഫിനായിരുന്നു ഭരണം. ഇത്തവണ യുഡിഎഫും എൻഡിഎയും ആറ് സീറ്റുകൾ വീതവും എൽഡിഎഫ് അഞ്ച് സീറ്റും നേടി. ശനിയാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരു യുഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായി. ഇതോടെയാണ് യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥിക്ക് അഞ്ച് വോട്ട് മാത്രമാണ് കിട്ടിയത്. ആറ് വോട്ട് നേടിയ ബിജെപിയുടെ അനിത പ്രസന്നനെ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു.
Content Highlights: BJP secures a historic win in Thrissur`s Paralam Panchayat after a UDF vote was declared invalid. Learn more about this significant political shift.
Published: 27 Dec 2025, 05:51 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented