തിരുവനന്തപുരം: പ്രസവത്തോടെ അമ്മ നഷ്ടപ്പെട്ട കുട്ടിക്കുരങ്ങിനു മൃഗശാലയിൽ പ്രത്യേക പരിചരണം. വെള്ളിയാഴ്ചയാണ് ഹനുമാൻകുരങ്ങ് ആൺകുഞ്ഞിനു ജന്മംനൽകിയത്. പ്രസവശേഷം അമ്മക്കുരങ്ങ് ചത്തതോടെ അവശനായ കുഞ്ഞിനെ ആശുപത്രിയിലേക്കു മാറ്റി. തള്ള ഉപേക്ഷിച്ച സിംഹക്കുട്ടികളെ പരിപാലിച്ച ദൗത്യസംഘംതന്നെയാണ് കുട്ടിക്കുരങ്ങിന്റെയും സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്.

To advertise here,

മൃഗശാല വെറ്ററിനറി സർജൻ നികേഷ് കിരണിന്റെ നേതൃത്വത്തിൽ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി, പ്രത്യേകം തയ്യാറാക്കിയ ഇൻകുബേറ്ററിലേക്കു മാറ്റി. നിലവിൽ മൂന്ന് മണിക്കൂർ ഇടവിട്ട് കുപ്പിപ്പാലാണ് നൽകുന്നത്. 850 ഗ്രാം ഭാരമുള്ള കുഞ്ഞ് ആരോഗ്യവാനാണെങ്കിലും ആദ്യ ആഴ്ച വളരെ നിർണായകമാണെന്ന് ഡോക്ടർ അറിയിച്ചു. രണ്ടാമത്തെ

പ്രസവത്തെത്തുടർന്ന് ഗർഭപാത്രത്തിലുണ്ടായ രക്തസ്രാവവും അതിലൂടെ സംഭവിച്ച ഹൃദയസ്തംഭനവുമാണ് അമ്മക്കുരങ്ങിന്റെ മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. ഹനുമാൻകുരങ്ങുകളുടെ കൂട്ടത്തിൽ‌ ഇനി രണ്ട് അമ്മക്കുരങ്ങുകളാണ് ബാക്കിയുള്ളത്.