
തിരുവനന്തപുരം:സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയുമായി മുന്നണികള്‍. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് കാലേക്കൂട്ടിയുള്ള പദ്ധതികളുമായി മുന്നണികള്‍ പ്രചാരണം നേരത്തെ തന്നെ തുടങ്ങിക്കഴിഞ്ഞു.
ജില്ലയിലെ പ്രധാനപ്പെട്ട പോര്‍മുഖമായ തിരുവനന്തപുരം കോര്‍പ്പറേഷന്‍, ജില്ലാപഞ്ചായത്ത് എന്നിവിടങ്ങളിലെ ആദ്യഘട്ട സ്ഥാനാര്‍ഥിപട്ടിക പുറത്തിറക്കി എല്‍.ഡി.എഫ് മുന്നിലെത്തി. കോര്‍പ്പറേഷന്‍ വാര്‍ഡുകളിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയുമായി ബി.ജെ.പിയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചൂടുകൂട്ടിയിട്ടുണ്ട്. യു.ഡി.എഫിന്റെ സ്ഥാനാര്‍ഥിപട്ടിക അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കും.
ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലൊന്നായ തിരുവനന്തപുരത്ത് മുന്നണികള്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്ത് 70 സിറ്റിലേക്കാണ് സി.പി.എം മത്സരിക്കുന്നത്. ഇതില്‍ 70 സീറ്റിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. 70 ല്‍ 46ഉം വനിതാ സ്ഥാനാര്‍ഥികളാണ്. 41 വനിതാ സംവരണ വാര്‍ഡുകളും അതിന് പുറമെ അഞ്ച് ജനറല്‍ വാര്‍ഡുകളിലും സിപിഎം വനിതാ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ പ്രഖ്യാപിച്ച 70 സ്ഥാനാര്‍ഥികളില്‍ 22 പേര്‍ 40 വയസില്‍ താഴെയുള്ളവരാണെന്ന പ്രത്യേകതയുമുണ്ട്.
ഇതിന് പിന്നാലെ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലേക്കുള്ള സിപിഎമ്മിന്റെ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. ആകെ 12 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക ബിജെപിയും പ്രഖ്യാപിച്ചു. 38 വാര്‍ഡുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. വനിതാ സംവരണ വാര്‍ഡുകള്‍ ഉള്‍പ്പെടെയാണ് ആദ്യഘട്ട പട്ടികയിലുള്ള സ്ഥാനാര്‍ഥികള്‍.
ഇത്തവണ മേയര്‍ സ്ഥാനം വനിതയ്ക്കായിരിക്കുമെന്നതിനാല്‍ വിജയ സാധ്യതയുള്ള പരമാവധി വനിതാ സ്ഥാനാര്‍ഥികളെ മുന്നിലിറക്കും. അതിനാല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ തീ പാറുമെന്നുറപ്പാണ്. അതേസമയം ചെറിയ മാര്‍ജിനില്‍ നഷ്ടപ്പെട്ട വാര്‍ഡുകളില്‍ കൂടി വിജയിച്ച് ഇത്തവണ കോര്‍പ്പറേഷന്‍ ഭരണം പിടിക്കാനുറച്ച തീരുമാനവുമായാണ് ബിജെപി രംഗത്തിറങ്ങിയിരിക്കുന്നത്.
content highlights: thiruvananthapuram local body election candidates
Published: 06 Nov 2020, 07:49 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented