പഞ്ചനക്ഷത്ര സംസ്കാരത്തിലൂടെ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയില്ല - ഗുലാം നബി ആസാദ്
കബില്‍ സിബല്‍, പി. ചിദംബരം എന്നീ നേതാക്കള്‍ക്ക് പിന്നാലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. പഞ്ചനക്ഷത്ര സംസ്കാരത്തിലൂടെ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയില്ലെന്നും പാര്‍ട്ടിയില്‍ തിരഞ്ഞെടുപ്പിലൂടെ ഭാരവാഹികളെ നിയമിക്കണമെന്നും അസാദ് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് നേതാക്കള്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ വലിയ അകല്‍ച്ച സംഭവിച്ചിട്ടുണ്ടെന്ന് ഗുലാം നബി ആസാദ് തുറന്നടിച്ചു. മത്സരിക്കാന്‍ സീറ്റ് കിട്ടിയാലുടന്‍ നേതാക്കള്‍ ആദ്യം പഞ്ച നക്ഷത്ര ഹോട്ടലില്‍ മുറി ബുക്ക് ചെയ്യും. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ യാത്ര ചെയ്യാന്‍ പോലും നേതാക്കള്‍ തയ്യാറല്ല. ഈ സംസ്കാരം ഉപേക്ഷിക്കാതെ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു
പാര്‍ട്ടിയുടെയും നേതാക്കളുടെയും പ്രവര്‍ത്തനത്തില്‍ വിമര്‍ശനം ഉന്നയിക്കുമ്പോഴും തങ്ങള്‍ വിമതരല്ലെന്നും പരിഷ്കരണവാദികള്‍ ആണെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലെ തിരഞ്ഞെടുപ്പ് പരാജയത്തില്‍ ഉത്കണ്ഠയുണ്ടെന്നു എന്നാല്‍ പാര്‍ട്ടി നേതൃത്വത്തെ കുറ്റപ്പെടുത്തുന്നില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
Published: 23 Nov 2020, 11:04 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented