തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ വികസനം ചർച്ചചെയ്യാൻ കോർപ്പറേഷൻ കൗൺസിലർമാരുടെ യോഗം ലോക്ഭവനിൽ വിളിച്ചുചേർക്കുന്ന കാര്യം ആലോചിക്കുമെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ പറഞ്ഞു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട മേയർ വി.വി.രാജേഷും ഡെപ്യൂട്ടി മേയർ ആശാനാഥും ലോക്ഭവനിലെത്തി സന്ദർശിച്ചപ്പോഴായിരുന്നു ഗവർണറുടെ പ്രതികരണം. ഈ യോഗത്തിലേക്ക് ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ കൗൺസിലർമാരെയും ക്ഷണിക്കുമെന്ന് ലോക്ഭവൻ വൃത്തങ്ങൾ പറഞ്ഞു.

To advertise here,

കോർപ്പറേഷൻ സംബന്ധിച്ച കാര്യങ്ങൾ ഗവർണർ മേയറോടു ചോദിച്ചറിഞ്ഞു. ഇരുവരെയും അദ്ദേഹം അഭിനന്ദിച്ചു.

ഗവർണർ കേരളത്തിൽ ചുമതലയേറ്റിട്ട് ഒരു വർഷമായി. ഇതിനിടെ, രണ്ടു പരിപാടികൾക്ക് മുൻ മേയർ ആര്യാ രാജേന്ദ്രനെ ഗവർണർ ക്ഷണിച്ചിരുന്നു. രണ്ടിലും അവർ പങ്കെടുത്തില്ല. ലോക്ഭവനിൽ സംഘടിപ്പിച്ച അറ്റ് ഹോം ചടങ്ങിനും ആര്യ എത്തിയിരുന്നില്ല.