തിരുവല്ല: ഒന്നരമാസം മുമ്പ് നഷ്ടപ്പെട്ടുവെന്ന് കരുതിയ സ്വർണമോതിരം എലിയുടെ ‘ഒളിവിട’ത്തിൽനിന്ന് ഉടമയ്ക്ക് തിരികെ കിട്ടി. കുറ്റൂർ തെങ്ങേലി ദീപ്തിയിൽ സുരേഷ് കുമാറിന്റെ ഭാര്യ ദീപ്തിയുടെ മുക്കാൽപ്പവൻ മോതിരമാണ് അപ്രതീക്ഷിതമായി തിരിച്ചുകിട്ടിയത്.
മുറിക്കുള്ളിലെ തട്ടിന്റെ മൂലയിൽ ഉപയോഗശൂന്യമായിക്കിടന്ന വട്ടത്തൊപ്പിക്ക് ഉള്ളിലായിരുന്നു മോതിരം. സാധനങ്ങൾ നീക്കുന്നതിനിടെ തൊപ്പിക്കുള്ളിൽനിന്ന് എലി ഓടിപ്പോകുന്നത് വീട്ടുകാർ കണ്ടിരുന്നു.
തൊപ്പിയ്ക്കുൾഭാഗം മാളംപോലെ എലി ഉപയോഗിച്ചുവന്നു. മുകൾനിലയിലെ ജോലിയ്ക്കിടെ വീട്ടിലെ മേശപ്പുറത്താണ് ദീപ്തി മോതിരം ഊരിവെച്ചത്. പിന്നീട് കാലിന് പരിക്കേറ്റ ദീപ്തി താഴത്തെനിലയിൽ വിശ്രമത്തിലായി.
മേശപ്പുറത്തുനിന്ന് മോതിരം കാണാതായത് ദിവസങ്ങൾക്കുശേഷമാണ് ഇവരറിയുന്നത്. മകൾ ഒഴിച്ചുള്ള കുടുംബാംഗങ്ങളോട് കാര്യം പറഞ്ഞതുമില്ല. വെള്ളംകയറിയ വീട്ടിൽനിന്ന് മാറിത്താമസിക്കാനാണ് കഴിഞ്ഞദിവസം സാധനങ്ങൾ നീക്കിയത്.
Content Highlights: A Thiruvalla family recovers a lost gold ring from a rat's nest inside a hat after flood-related cleaning.
Published: 08 Aug 2026, 08:37 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented