തിരുനാവായ: കേരള കുംഭമേളയെന്നറിയപ്പെടുന്ന ഭാരതപ്പുഴയിൽ നടക്കുന്ന മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി മൂന്ന് ട്രെയിനുകൾക്ക് കുറ്റിപ്പുറത്ത് താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. 16355 അന്ത്യോദയ എക്സ്പ്രസ്, 12081 ജനശതാബ്ദി എക്സ്പ്രസ്, 12685 ചെന്നൈ - മംഗളൂരു സൂപ്പർഫാസ്റ്റ് എന്നീ ട്രെയിനുകൾക്കാണ് ഈ മാസം 31 വരെ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചു. തിരുനാവായയിലേക്കുള്ള യാത്ര സുഗമമാക്കാൻ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾക്ക് താൽക്കാലിക സ്റ്റോപ്പ് അനുവദിക്കണം എന്നാവശ്യപ്പെട്ട് ഭക്തജനങ്ങളും നാട്ടുകാരും തന്നെ സമീപിച്ചിരുന്നു. ആ ആവശ്യം റെയിൽവേ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും അടിയന്തരമായി തന്നെ അതിന് അനുകൂലമായ തീരുമാനം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കുറ്റിപ്പുറം സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ച ട്രെയിനുകൾ
1.16355 അന്ത്യോദയ എക്സ്പ്രസ് (ജനുവരി 24, 31) സമയം: 03:34 AM
2. 12081 ജനശതാബ്ദി എക്സ്പ്രസ് (ജനുവരി 24, 26, 31) സമയം: 06:59 AM
3.12685 ചെന്നൈ - മംഗളൂരു സൂപ്പർഫാസ്റ്റ് (ജനുവരി 24, 25, 30, 31) സമയം: 02:14 AM
Published: 25 Jan 2026, 06:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented