
തിരുനാവായ: കേരളത്തിലെ നാല് ശങ്കരമഠങ്ങളിലെ സന്ന്യാസിമാർ ഒരുമിക്കുന്ന അത്യപൂർവമായ ആത്മീയ സംഗമത്തിന് വേദിയായി മഹാമാഘ മഹോത്സവം.
തൃശ്ശൂർ തെക്കേമഠം മൂപ്പിൽസ്വാമിയാർ വാസുദേവാനന്ദ ബ്രഹ്‌മാനന്ദഭൂതി, കാസർകോട് ഇടനീർ സ്വാമിയാർമഠം മൂപ്പിൽസ്വാമിയാർ സച്ചിദാനന്ദ ഭാരതി, തൃശ്ശൂർ നടുവിൽമഠം മൂപ്പിൽസ്വാമിയാർ അച്യുത ഭാരതി, താനൂർ തൃക്കൈക്കാട്ടുമഠം മൂപ്പിൽസ്വാമിയാർ നാരായണബ്രഹ്‌മാനന്ദ തീർഥ, തൃശ്ശൂർ നടുവിൽമഠം ഇളമുറ സ്വാമിയാർ പാർഥസാരഥി ഭാരതി എന്നിവരാണ് സംഗമത്തിൽ പങ്കെടുത്തത്.
കുംഭമേള സഭാപതി മഹാമണ്ഡലേശ്വരം ആനന്ദവനം ഭാരതിയും മറ്റ് സന്യാസി ശ്രേഷ്ഠന്മാരും ചേർന്ന് നാല് ശങ്കരമഠങ്ങളിലെ സന്ന്യാസിമാരെ പൂർണ്ണ കുംഭം നൽകി ഔപചാരികമായി സ്വീകരിച്ചു. തുടർന്ന് സന്ന്യാസിമാർ ത്രിമൂർത്തി സംഗമസ്ഥാനത്തെ ആരതിഘാട്ടിൽ പുണ്യസ്‌നാനം നടത്തി.
ശേഷം യജ്ഞശാലയിൽ നടന്ന സത്സംഗത്തിൽ സ്വാമിമാർ അനുഗ്രഹപ്രഭാഷണം നടത്തി. സന്ന്യാസിമാരെ സ്വീകരിക്കാനും അവരുടെ അനുഗ്രഹവാക്കുകൾ ശ്രവിക്കാനും ആയിരക്കണക്കിന് ഭക്തർ യജ്ഞവേദിയിൽ ഒത്തുകൂടി. കേരള കുംഭമേളയുടെ ആത്മീയ പ്രാധാന്യം അടയാളപ്പെടുത്തുന്ന ഈ സംഗമം, കേരളത്തിന്റെ സന്ന്യാസപരമ്പരയുടെയും ശങ്കരദർശനത്തിന്റെയും അപൂർവമായ ഏകീകരണമായി മാറിയതായി സംഘാടകർ അറിയിച്ചു.
Content Highlights: Kerala's Spiritual Summit: Four Shankara Mutts Unite at Maha Magha Mahotsavam
Published: 30 Jan 2026, 08:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented