തൃശ്ശൂര്‍: ഒല്ലൂരില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് ഒരു വയസുകാരന് മരിച്ചതായി ബന്ധുകളുടെ പരാതി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പനി ബാധിച്ച് ആശുപത്രിയിലെത്തിയ കുട്ടിക്ക് ചികിത്സ നല്കാന് വൈകിയെന്നാണ് പരാതി. തൃശ്ശൂരിലെ മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയെങ്കിലും മരണം സംഭവിച്ചു. ഒല്ലൂര്‍ സെയ്ന്റ് വിന്‍സെന്റ് ഡി പോള്‍ ആശുപത്രിക്കെതിരെയാണ് പരാതി.
പനിയും ഛര്‍ദിയുമായാണ് വ്യാഴാഴ്ച വൈകിട്ട് നാലരയോടെ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത്. ആശുപത്രിയിലുണ്ടായിരുന്ന പീഡിയാട്രീഷ്യന്‍ പരിശോധനയ്ക്കു ശേഷം രക്തത്തില്‍ അണുബാധയുള്ളതായി അറിയിച്ചു. ആറു മണിയോടെ കുട്ടിയാണ് അഡ്മിറ്റാക്കിയത്. തുടര്‍ന്ന് കുട്ടിക്ക് ഡ്രിപ് കൊടുക്കാന്‍ നോക്കുമ്പോള്‍ ഞരമ്പ് കിട്ടുന്നില്ല എന്ന് അറിയിച്ചു. ഡ്യൂട്ടി കഴിഞ്ഞ് ആശുപത്രിയില്‍നിന്ന് പോയ ഡോക്ടര്‍, കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്കി. തുടര്‍ന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Content Highlights: one-year-old boy died in Ollur
Published: 01 Nov 2024, 03:30 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented