തൃശൂർ: രാജ്യത്തെ ഏറ്റവും വലിയ ആതുര സേവന ശൃംഖലകളിൽ ഒന്നായ കിംസ് ഹോസ്പിറ്റലിന്റെ ആഗോള നിലവാരമുള്ള ആശുപത്രി കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ പ്രവർത്തനം ആരംഭിക്കുകയാണ്. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ സമ്പൂർണ്ണ സജ്ജമായ എമർജൻസി വിഭാഗവും ക്രിട്ടിക്കൽ കെയർ വിഭാഗവും പ്രവർത്തന നിരതമായി.
ഹ്യൂമനൈസ്ഡ് ഇന്റൻസിവ് കെയർ യൂണിറ്റ്, ഇ.സി.എം.ഒ, സി.ആർ.ആർ.ടി ഉൾപ്പെടെയുള്ള അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ 24 മണിക്കൂറും ഇവിടെ ലഭ്യമാകും.
എമർജൻസി മെഡിസിനിൽ പ്രത്യേക വൈദഗ്ദ്ധ്യം ലഭിച്ച ഡോക്ടർമാരും സമാന മേഖലയിൽ പ്രാഗത്ഭ്യം ലഭിച്ച ജീവനക്കാരുമാണ് വിഭാഗത്തിന് നേതൃത്വം വഹിക്കുന്നത്. എമർജൻസി വിഭാഗത്തിനോടൊപ്പം സമീപ നാളുകളിൽ തന്നെ പ്രവർത്തനം ആരംഭിക്കുന്ന എല്ലാ ചികിത്സാ വിഭാഗങ്ങളുടേയും പിന്തുണ 24 മണിക്കൂറും എമർജൻസി വിഭാഗത്തിന് ലഭ്യമാകും. രോഗിയുടെ അവസ്ഥയെ ശാസ്ത്രിയമായി വിലയിരുത്തി ചികിത്സ നിശ്ചയിക്കുവാനുള്ള സംവിധാനങ്ങളാണ് ഡിപ്പാർട്ട്മെന്റിന്റെ പ്രധാന സവിശേഷത.
യു.എസ്. ജി സ്കാനിംഗ്, ഡിജിറ്റൽ എക്സ്-റെ, എം.ആർ. ഐ തുടങ്ങിയ രോഗ നിർണ്ണയ സൗകര്യങ്ങളും 24 മണിക്കൂറും ലഭ്യമാകും. അതിവേഗ രോഗ നിർണ്ണയത്തിനായി പി.ഒ.സി.ടി (പോയിന്റ് ഓഫ് കെയർ ടെസ്റ്റിംഗ് ), എ.ബി. ജി, ഹൃദയ സംബന്ധമായ മാർക്കറുകൾ തുടങ്ങിയ രക്തപരിശോധനകളും എമർജൻസി മെഡിസിൻ വിഭാഗത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ രോഗാവസ്ഥ വിലയിരുത്ത വിലയിരുത്താനും ചികിത്സ തീരുമാനിക്കാനും സഹായിക്കുന്ന പോയിന്റ് ഓഫ് കെയർ അൽട്രാസൗണ്ട് സംവിധാനവും മറ്റൊരു സവിശേഷതയാണ്. കുട്ടികൾക്കായി പ്രത്യേക പീഡിയാട്രിക് കെയർ എമർജൻസിയും, ഹൃദയാഘാതം,സ്ട്രോക്, ഹൃദയസ്തംഭനം, ശ്വാസ തടസ്സം, അണുബാധകൾ, വിഷബാധ, പാമ്പുകടി, അടിയന്തര ശസ്ത്രക്രിയ തുടങ്ങിയ സംവിധാനങ്ങളും ലഭ്യമാണ്. റിസസിറ്റേഷൻ ബേ, അത്യാധുനിക കാർഡിയാക് മോണിറ്ററിംഗ് സംവിധാനങ്ങൾ, മെക്കാനിക്കൽ വെന്റിലേഷൻ, നോൺ ഇൻ വാസീവ് മെന്റിലേഷൻ, അഡ്വാൻസ്ഡ് എയർവേ മാനേജ്മെന്റ് തുടങ്ങിയ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഡോക്ടറുടെ സാന്നിധ്യം ഉൾപ്പെടെയുള്ള 24 മണിക്കൂർ ആംബുലൻസ് സേവനം ലഭ്യമാണ്.
Content Highlights: 24/7 fully equipped emergency and critical care unit launched in Thrissur., Advanced facilities include ECMO, CRRT, and Humanized Intensive Care Unit., Round-the-clock diagnostic services like MRI, digital X-ray, and USG scanning., Specialized pediatric emergency care and prompt treatment for trauma, cardiac arrest, and stroke.
Published: 03 Nov 2026, 12:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented