തിരുവനന്തപുരം: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ സൗജന്യമായി 2000 ഭക്ഷണ പാക്കറ്റ് വീതം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ജില്ലാ ഭരണസംവിധാനവുമായി ബന്ധപ്പെട്ടായിരിക്കും സ്വിഗ്ഗി ഭക്ഷണ പാക്കറ്റ് വിതരണം ചെയ്യുക. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
സഹായം വാഗ്ദാനം ചെയ്ത വ്യക്തികളെ കുറിച്ചും സ്ഥാപനങ്ങളെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഹോട്ടല്‍ റമത ഐസൊലേഷന്‍ റൂമുകള്‍ വിട്ടുനല്‍കും. കേരള കോക്കനട്ട് ഓയില്‍ മാനുഫാക്ചേഴ്സ് അസോസിയേഷന് 25,000 പാക്കറ്റ് വെളിച്ചെണ്ണ ആശ്വാസപ്രവര്ത്തനത്തിനായി സംഭാവന നല്‍കും കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസിനോട് അഫിലിയേറ്റ് ചെയ്ത 90 വാഫി വഹിയ കോളേജുകളുടെ ഹോസ്റ്റല്‍ സൗകര്യം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുനല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുന്‍പ്രധാനമന്ത്രി ദേവഗൗഡ സംസ്ഥാനത്തെ രോഗികള്‍ക്ക് കര്‍ണാടകയില്‍ അടിയന്തര ചികിത്സ ലഭിക്കുന്നതിന് പ്രധാനമന്ത്രിയുമായും കര്‍ണാടക സര്‍ക്കാരുമായും സംസാരിച്ചിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാസ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവനനല്‍കിയിട്ടുണ്ട്. അദ്ദഹത്തോടുള്ള നന്ദി പ്രത്യേകം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുപ്രീംകോടതി ജഡ്ജിയും ലോകായുക്തയുമായ ജസ്റ്റിസ് സിറിയക് ജോസഫ് രണ്ടുലക്ഷം രൂപയും ഉപലോകായുക്ത ജസ്റ്റിസ് എ.കെ.ബഷീര്‍ ഒരുലക്ഷത്തിഒന്ന് രൂപയും നല്കി. അമൃതാനന്ദമയി മഠം മൂന്നുകോടി രൂപ നല്കി്. സംസ്ഥാന പിന്നാക്ക വിഭാഗ കോര്പറേഷന് രണ്ടുകോടി രൂപ നല്കി. ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ, കേരള സ്റ്റേറ്റ് ഹോമിയോപ്പതി കോപ്പറേറ്റീവ് പാര്മസി ലിമിറ്റഡ് 50 ലക്ഷം രൂപ, സര്‍ക്കാര്‍ ജോലി ലഭിച്ച 195 കായിക താരങ്ങള്‍ ഒരു മാസത്തെ വേതനം സംഭാവന നല്കി.
യുവജനകമ്മിഷന് ചെയര്‍പേഴ്സണും 13 അംഗങ്ങളും ഒരു മാസത്തെ ഓണറേറിയം സംഭാവന നല്കി. ചവറ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മാനേജ്മെന്റും അധ്യാപകരും ജീവനക്കാരും 47 ലക്ഷം രൂപ സംഭാവ നല്‍കിയിട്ടുണ്ട്.
നാടിന്റെ നാനാഭാഗത്ത് നിന്നും സിഎംഡിആര്‍എഫിലേക്ക് സംഭാവന പ്രവഹിക്കുകയാണെന്ന് അഭിപ്രായപ്പെട്ട മുഖ്യമന്ത്രി ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് വയനാട് മുള്ളന്‍കൊല്ലിയിലുള്ള മരച്ചീനി കര്ഷകന് റോയി ആന്റണി വിളവെടുപ്പില്‍ ലഭിച്ച രണ്ടുലക്ഷം രൂപ സംഭാവന ചെയ്തതാണെന്നും പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍
സംസ്ഥാനത്ത് മൂന്നു പേര്‍ക്കു കൂടി കൊറോണ; 19 പേര് രോഗമുക്തരായി | Read More..
നാല് പുതിയ പോലീസ് സ്റ്റേഷനുകള്‍ നാളെ മുതല്‍; മൂന്നും വനിതാ സ്റ്റേഷന് | Read More..
നോക്കുകൂലി ആവശ്യപ്പെട്ടാല്‍ കര്‍ശന നടപടി- മുഖ്യമന്ത്രി | Read More..
പാഠപുസ്തകങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കും, അച്ചടി 75% പൂര്‍ത്തിയായി: മുഖ്യമന്ത്രി | Read More..
കൊറോണ: കേരളത്തിനുള്ള ക്രെഡിറ്റ് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അവകാശപ്പെട്ടത്- മുഖ്യമന്ത്രി | Read More..
സ്വിഗ്ഗി 2000 സൗജന്യ ഭക്ഷണ പാക്കറ്റുകള്‍ തിരുവനന്തപുരത്തും കൊച്ചിയിലും വിതരണം ചെയ്യും | Read More..
'ഐ.ടി. വകുപ്പിനോട് ചോദിക്കൂ'; സ്പ്രിംഗ്ളര്‍ വിവാദത്തില്‍ മറുപടി പറയാതെ മുഖ്യമന്ത്രി Read More..
Content Highlights:The Chief Minister Pinarayi Vijayan about the aid offerings
Published: 13 Apr 2020, 07:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented