വാമനപുരം: നദിയിൽ വീണ് ടെക്നോപാർക്ക് ജീവനക്കാരി മുങ്ങിമരിച്ചു. തിരുവനന്തപുരം കമലേശ്വരം മണക്കാട് തോട്ടം പൂവങ്കൽ ഹൗസിൽ അനുപമ (26)യാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2 മണിയോടെയായിരുന്നു സംഭവം.
പൊന്മുടിയിൽ സന്ദർശനത്തിന് പോയ അനുപമ വിതുര -ചന്തമുക്ക് താവയ്ക്കൽ ആറ്റിലാണ് മുങ്ങി മരിച്ചത്. താവയ്ക്കൽ ആറ്റിലെ പടിക്കട്ടിൽ കൂടി സുഹൃത്തുമൊത്ത് നടക്കുന്നതിനിടയിൽ, കാൽവഴുതി സുഹൃത്ത് ആറ്റിൽ വീണു. സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അനുപമയും ആറ്റിൽ വീഴുകയായിരുന്നു.
സുഹൃത്തിനെ കൂടെയുള്ളവർ രക്ഷപ്പെടുത്തി. വെള്ളത്തിൽ മുങ്ങിത്താഴ്ന്ന അനുപമയെ സമീപത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ പുറത്തെടുത്തു. ഉടനെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Content Highlights: Technopark employee Anupama (26) died in a drowning incident., The accident occurred at Thavakkal river near Vithura-Chanthumukku
Published: 21 May 2026, 05:09 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented