മലപ്പുറം: നൈജീരിയയിൽ കപ്പലിൽ കുഴഞ്ഞുവീണ് താനൂർ സ്വദേശിയായ കപ്പൽ എൻജിനിയറിങ് ജീവനക്കാരൻ മരിച്ചു. കോർമൻ കടപ്പുറം ഫക്കീർ പള്ളിക്ക് സമീപം താമസിക്കുന്ന മൂസാന്റെ പുരക്കൽ അബ്ദുൽ അസീസ് (38) ആണ് മരിച്ചത്.

To advertise here,

മുബൈയിൽനിന്ന് പുറപ്പെട്ട കപ്പൽ കഴിഞ്ഞ ശനിയാഴ്ച നൈജീരിയൻ തുറമുഖത്ത് അടുപ്പിച്ചിരിക്കുകയായിരുന്നു. കപ്പലിൽ തളർന്നുവീഴുകയും അവിടെവെച്ചുതന്നെ പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. അവിടെവെച്ച് മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം ശനിയാഴ്ച വൈകീട്ട് നാട്ടിലെത്തിക്കും. തുടർന്ന് കോർമൻ കടപ്പുറം മുഹിയുദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

പിതാവ്: കുഞ്ഞിമുഹമ്മദ്. മാതാവ്: ആയിശക്കുട്ടി. ഭാര്യ: റജീലാബീ. മക്കൾ: റാമീൻ, ഫാത്തിമ റയ്ഖ. സഹോദരങ്ങൾ: നിയാസ്, ഫാത്തിമ, അൻസല, ഫബീന ബാനു, മൗസൂഫ്, മഖ്ബൂൽ.