തിരുവനന്തപുരം: കിളിമാനൂർ തട്ടത്തുമലയിൽ പെട്രോൾ കൊണ്ടുപോയ ടാങ്കർ ലോറി മറിഞ്ഞു. എറണാകുളത്ത് നിന്നെത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കേറ്റിട്ടില്ല. പെട്രോൾ ലീക്ക് ചെയ്തുതുടങ്ങിയതോടെ റോഡിന് സമീപത്തെ തോട്ടിൽ ഇന്ധനം കലർന്നു.  

To advertise here,

തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് ടാങ്കർ ലോറി മറിഞ്ഞത്. കുഴിയിൽ വീണതിനെ തുടർന്ന് ലോറി മറിയുകയായിരുന്നു. പെട്രോൾ ലീക്ക് ചെയ്തു തുടങ്ങിയതോടെ ആശങ്ക ഉയർന്നെങ്കിലും ഫയർഫോഴ്സ് സംഘം ഉടനെ സ്ഥലത്തെത്തി സ്ഥിതി​ഗതികൾ നിയന്ത്രണവിധേയമാക്കി. ടാങ്കിൽ നിന്ന് പെട്രോൾ മാറ്റാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.