കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികരും പൊലീസുകാരും തമ്മില്‍ സംഘര്‍ഷം. പുലര്‍ച്ചെ ബിഷപ്പ് ഹൗസില്‍ പ്രാര്‍ത്ഥന പ്രതിഷേധം നടത്തുന്ന വിമത വൈദികരെ ബലം പ്രയോഗിച്ച് പുറത്താക്കാന്‍ പൊലീസ് ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പ്രായമായ വൈദികര്‍ക്ക് മര്‍ദ്ദനമേറ്റതായും വലിച്ചിഴച്ചതായും പ്രതിഷേധക്കാര്‍ ആരോപിച്ചു. 

To advertise here,

അതേസമയം ബിഷപ്പ് ഹൗസിനുള്ളിലേക്ക് കടക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം കടുപ്പിക്കുന്നത്. ഇപ്പോഴും പോലീസ് ?ഗോ ബാക്ക് വിളികളുമായി പ്രതിഷേധിക്കുകയാണ്. സമരം ചെയ്യുന്നവരോട് വഴിയില്‍ നിന്ന് മാറി സമരം ചെയ്യാന്‍ ആവശ്യപ്പെട്ടതോടെയാണ് പോലീസ് ?ഗോ ബാക്ക് വിളികളുമായി പ്രതിഷേധക്കാര്‍ എത്തിയത്.പ്രതിഷേധം കനക്കുന്നതോടെ ജില്ലകളക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച ഇവരുവിഭാ?ഗങ്ങളും തമ്മില്‍ ചര്‍ച്ച നടത്താനുള്ള ശ്രമത്തിലാണ്. കൂടാതെ ക്രിമിനലായ കൂരിയയെ മാറ്റാതെ ഇനി പിന്നോട്ടേക്കില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.

ഫാ ജോയ്‌സ് കൈതക്കോട്ടില്‍ അങ്കമാലിയില്‍ ആരംഭിച്ച നിരാഹാര സത്യഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണ് അരമനയില്‍ പ്രവേശിച്ച 21 വൈദികരുടെ പ്രാര്‍ത്ഥന യജ്ഞം.  ഇവരില്‍ പ്രതിഷേധിക്കുന്ന 21 വൈദികരില്‍ 4 പേരെ സസ്‌പെന്‍ഡ് ചെയ്തു. ഇവരടക്കം എല്ലാവരോടും പുറത്ത് പോകാന്‍ അപ്പോസ്തലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ നിര്‍ദേശിച്ചു. ഇതോടെയാണ് പ്രതിഷേധം രൂക്ഷമായത്. ബിഷപ്പ് ഹൗസിനകത്തേക്ക് കടക്കമണെന്നാവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം. 

ശനിയാഴ്ച പുലര്‍ച്ചെ ഉറങ്ങിക്കിടക്കുകയായിരുന്ന വൈദികരെ എഴുന്നേല്‍പ്പിച്ച് വസ്ത്രം പോലും മാറാന്‍ അനുവദിക്കാതെ കൊണ്ടുവന്നതായും, വസ്ത്രം മാറാന്‍ ശ്രമിച്ചവരുടെ വീഡിയോ എടുത്തതായുമാണ് വൈദികര്‍ ആരോപിക്കുന്നത്. ബിഷപ്പ് ഹൌസിന്റെ ഗേറ്റ് അടക്കം തല്ലിപ്പൊളിച്ചാണ് വൈദികരെ ഗേറ്റിന് സമീപത്ത് എത്തിച്ചതെന്നാണ് വൈദികര്‍ പൊലീസിനെതിരെ ഉയര്‍ത്തുന്ന ആരോപണം. എന്തിനാണ് കൊണ്ട് പോകുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ പൊലീസുകാര്‍ തയ്യാറായില്ലെന്നും വൈദികര്‍ ആരോപിക്കുന്നു. 

സമാധാനപരമായി ചര്‍ച്ച ചെയ്യുകയായിരുന്നു. എന്നിട്ടും പോലീസ് മൃ?ഗീയമായി പെരുമാറുകയായിരുന്നു. എ സി പിക്കെതിരേ രൂക്ഷമായ ആരോപണവും പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നു.