തിരുവനന്തപുരം: 'ഒറ്റ തന്ത' പ്രയോഗത്തില്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പരസ്യമായി മാപ്പ് പറയണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ജനപ്രതിനിധിയായി ഇരിക്കാനുള്ള യോഗ്യത സുരേഷ് ഗോപിക്കില്ലെന്നും മന്ത്രി പറഞ്ഞു. എസ്.എസ്.എല്‍.സി- ഹയര്‍സെക്കന്ററി പരീക്ഷ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സുരേഷ് ഗോപിക്ക് താഴെക്കിടയില്‍ നിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയുള്ള പരിചയക്കുറവുണ്ട്. സ്വയം രാജാവാണെന്നാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. ഫ്യൂഡല്‍ ചിന്താഗതിയാണ് അദ്ദേഹത്തിന്. ചെറുതും വലുതുമായ പ്രശ്നങ്ങളില്‍ മാധ്യമങ്ങള്‍ ചര്‍ച്ച നടത്താറുണ്ട്. ഇതിനെപ്പറ്റി ആരും ചര്‍ച്ച ചെയ്തില്ല. പണ്ടത്തെ പോലെ കേന്ദ്ര സര്‍ക്കാര്‍ പൂട്ടുമോ എന്ന ഭയമാണ് മാധ്യമങ്ങള്‍ക്ക്. ഒരു കേന്ദ്രമന്ത്രിയുടെ വായില്‍ നിന്ന് വരേണ്ട വാക്കുകളല്ല അദ്ദേഹം പറഞ്ഞത്', ശിവന്‍കുട്ടി പറഞ്ഞു.
പി.ആര്. ബലത്തില്‍ ജീവിച്ച് പോകുന്നയാളാണ് സുരേഷ് ഗോപി. വേറെ ആരേലും ഈ പ്രയോഗം നടത്തി കണ്ടിട്ടുണ്ടോ. ഏതെങ്കിലും ഒരു സി.പി.എം. നേതാവ് ആയിരുന്നു ഇങ്ങനെ പറഞ്ഞതെങ്കില്‍ എന്തുമാത്രം ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ നടത്തിയേനെ. പിന്‍വലിക്കേണ്ട പ്രയോഗമാണ് സുരേഷ് ഗോപി നടത്തിയത്', മന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlights: V Sivankutty says Suresh Gopi must apologize on Otta Thantha remark
Published: 01 Nov 2024, 05:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented