
കൊച്ചി: കാലടി പാലത്തിലെ കുഴി മൂലമുണ്ടായ ഗതാഗതക്കുരുക്കിൽപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. ഗതാഗതക്കുരുക്കില്‍ പെട്ടതോടെ സുരേഷ് ഗോപി പാലത്തില്‍ ഇറങ്ങി പരിശോധന നടത്തി. പൊതുമരാമത്ത് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിളിച്ച് സുരേഷ് ഗോപി പരാതി അറിയിക്കുകയും ചെയ്തു.
വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് കേന്ദ്രമന്ത്രി ഈ വഴി എത്തിയത്. കോട്ടയത്തുനിന്ന് തൃശൂരിലേക്കുള്ള യാത്രയിലായിരുന്നു അദ്ദേഹം. കനത്ത മഴയുണ്ടായിരുന്ന സമയമായതിനാല്‍ വലിയ ഗതാഗതകുരുക്കാണ് പാലത്തില്‍ അനുഭവപ്പെട്ടിരുന്നത്. ഇതോടെയാണ് സുരേഷ് ഗോപി വാഹനത്തില്‍നിന്നിറങ്ങി പാലം പരിശോധിക്കാനെത്തിയത്.
എം.സി റോഡിലെ ഏറ്റവും തിരക്കേറിയ പാലമാണ് കാലടി പാലം. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്‍പ്പടെ പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന പാതയാണിത്. കാലടി പാലത്തിലെ കുഴികളെക്കുറിച്ചും ഗതാഗതകുരുക്കിനെക്കുറിച്ചും കുറച്ചുനാളായി വാര്‍ത്തകള്‍ വന്നിരുന്നു.
ഗുരുതരമായ അവസ്ഥയാണ് കാലടി പാലത്തിലേതെന്ന് പെരുമ്പാവൂർ കാലടി റൂട്ടിലോടുന്ന ബസ് തൊഴിലാളികളും വ്യക്തമാക്കുന്നു. 20 മിനിറ്റ് വേണ്ട യാത്ര ഒരു മണിക്കൂറോളമെടുത്ത് പൂര്‍ത്തിയാക്കേണ്ടിവരുന്നത് ഈ റൂട്ടിലോടുന്ന ബസുകളെ കാര്യമായി ബാധിച്ചിട്ടുണ്ട്. പാലത്തിന് വീതി കുറവാണ്. സമാന്തര പാലത്തിന്റെ പണി നടന്നുവരുന്നതേയുള്ളൂ.
Content Highlights: Union Minister Suresh Gopi encountered potholes and traffic jams on the Kaladi bridge in Kochi
Published: 29 May 2025, 02:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented