ഇടുക്കി: കൊട്ടാരക്കര-ദിണ്ടിക്കൽ ദേശീയപാതയിലെ പെരുവന്താനത്തിന് സമീപം ചുഴുപ്പിൽ ലോഡുമായി വന്ന ടോറസ് ലോറിയുടെ രണ്ട് ടയറുകൾ പൊട്ടി വഴിയിൽ കുടുങ്ങി. രാവിലെ പത്തരയോടെയാണ് സംഭവം. ഇതുമൂലം കഴിഞ്ഞ അഞ്ച് മണിക്കൂറായി റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. പോലീസും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തിയെങ്കിലും വണ്ട നടപടികൾ സ്വീകരിച്ചില്ല.
ആംബുലൻസുകളടക്കം ബ്ലോക്കിൽപ്പെടുന്ന സാഹചര്യമുണ്ടായി. റോഡിന്റെ ഒരു വശത്തിലൂടെ മാത്രമാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ശബരിമല തീർഥാടകരെ ഉൾപ്പെടെ തിരക്ക് വലച്ചു. ഇരുവശങ്ങളിലേക്കുമായി ഏകദേശം രണ്ട് കിലോമീറ്ററോളമാണ് ഗതാഗത തടസ്സമുള്ളത്.
Content Highlights: Kottarakkara-Dindigul Highway Blocked: Tyre Incident Disrupts Traffic for Hours
Published: 17 Jan 2026, 05:24 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented