
തൃശ്ശൂർ: ക്രിസ്മസ് ആഘോഷങ്ങൾക്കു നേരേയുണ്ടായ അക്രമങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ പരാമർശിച്ചതും അതിനു പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ഗോപി അതിനോട് അതൃപ്തി പ്രകടിപ്പിച്ചതും സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെ രാഷ്ട്രീയ ചർച്ചയുടെയും വേദിയാക്കി.
രാജ്യത്ത് ക്രിസ്മസ് കാരളിനു നേരേ പോലും അക്രമമുണ്ടാകുന്നു. ചിലയിടങ്ങളിൽ ക്രിസ്മസ് അവധി എടുത്തുകളഞ്ഞു എന്നാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്.
മുഖ്യമന്ത്രി വേദി വിട്ടതിനു പിന്നാലെ പ്രസംഗിച്ച മുഖ്യാതിഥി സുരേഷ് ഗോപി പ്രതികരിച്ചതിങ്ങനെ: 'ഭാവിയിൽ ഏറ്റവും വ്യക്തിത്വം പേറുന്ന കുഞ്ഞുങ്ങൾക്കായുള്ളതാണ് ഈ വേദി. അതിന് അതിന്റെ ഗരിമയുണ്ട്. ഗരിമ നിലനിൽക്കുന്ന ഈ വേദിയിൽ രാഷ്ട്രീയം കലർത്തിയുള്ള മറുപടി പറയുന്നില്ല. സത്യം എന്തെന്ന് ജനങ്ങൾക്കറിയാം. ഒരു കാര്യം പറയുമ്പോൾ അതിന്റെ മുഴുവൻ സത്യവും ജനങ്ങളെ അറിയിക്കാൻ രാഷ്ട്രീയക്കാർ ശ്രമിക്കണം'.
Content Highlights: Union Minister Suresh Gopi expresses displeasure over CM Pinarayi Vijayan`s remarks on Christmas attacks at a school youth festival inauguration.
Published: 15 Jan 2026, 06:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented