തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ആയിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരേ സംസ്ഥാന സർക്കാർ പുനഃപരിശോധനാ ഹർജി നൽകി. സുപ്രീം കോടതിയുടെ മുൻ ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് ആവശ്യം.

To advertise here,

ബാഹ്യഇടപെടൽ ചൂണ്ടിക്കാട്ടിയാണ് കണ്ണൂര്‍ സര്‍വകലാശാല വി.സി ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീം കോടതി റദ്ദാക്കിയിരുന്നത്. പുനര്‍നിയമനം ശരിവെച്ച ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്.

പുനര്‍നിയമന ഉത്തരവ് ചാന്‍സലറാണ് പുറത്തിറക്കിയതെങ്കിലും തീരുമാനത്തില്‍ സര്‍ക്കാരിന്റെ അനാവശ്യ ഇടപെടലുണ്ടായെന്നായിരുന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്‌. ചാന്‍സലര്‍ നിയമപരമായ തന്റെ അധികാരം പൂര്‍ണ്ണമായും അടിയറവെച്ചു. ഇത് നിയമനപ്രക്രിയയെ അസാധുവാക്കുന്നു. നിയമനം സംബന്ധിച്ച തീരുമാനമെടുക്കുന്ന പ്രക്രിയയിലാണ് അട്ടിമറി നടന്നിരിക്കുന്നതെന്നും നിയമനം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.