
തിരുവനന്തപുരം: 2022, 2023 വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ പുരസ്കാരങ്ങൾ വിതരണം ചെയ്തു. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.
മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ 2023-ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം മാതൃഭൂമി ഡല്‍ഹി ബ്യൂറോ പ്രത്യേക പ്രതിനിധി എന്‍. അശോകന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. ഒരു ലക്ഷം രൂപയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അച്ചടിവിഭാഗത്തിലെ മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരത്തിനു മാതൃഭൂമി കോഴിക്കോട് സീനിയര്‍ സബ് എഡിറ്റര്‍ നിലീന അത്തോളിയും അര്‍ഹയായി.
മികച്ച ടിവി ന്യൂസ് റിപ്പോര്‍ട്ടറിനുള്ള പുരസ്‌കാരം മാതൃഭൂമി ന്യൂസ് തിരുവനന്തപുരം ബ്യൂറോ സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ പ്രശാന്ത് കൃഷ്ണയ്ക്ക് ലഭിച്ചു. മികച്ച ടിവി ന്യൂസ് ക്യാമറമാനുള്ള പുരസ്‌കാരം മാതൃഭൂമി ന്യൂസ് കണ്ണൂര്‍ ബ്യൂറോ ക്യാമറമാന്‍ ഷാജു ചന്തപ്പുര ഏറ്റുവാങ്ങി. 2023-ലെ മികച്ച ടിവി ന്യൂസ് ക്യാമറമാനുള്ള പുരസ്‌കാരം മാതൃഭൂമി ന്യൂസ് കൊച്ചി ക്യാമറാമാന്‍ ശരത്ത് അമ്പാട്ടുക്കാവിനു ലഭിച്ചു.
Content Highlights: state media awards distributed n ashokan receives swadeshabhimani kesari award
Published: 26 Jun 2025, 10:23 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented