
പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പിന്തുണയുമായി കോൺഗ്രസ് വനിതാ നേതാവ്. അടുത്തിടെ സിപിഐ വിട്ട് കോൺഗ്രസിലെത്തിയ, പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗമായ ശ്രീനാദേവി കുഞ്ഞമ്മയാണ് രാഹുലിന് പിന്തുണയുമായി രംഗത്തെത്തിയത്. പീഡനപരാതികളിൽ അവനൊപ്പമാണെന്ന് വ്യക്തമാക്കി ശ്രീനാദേവി കുഞ്ഞമ്മ ഫെയ്സ്ബുക്ക് ലൈവ് പങ്കുവെച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെ ‘അതിജീവിതൻ’ എന്നാണ് ശ്രീനാദേവി വിശേഷിപ്പിച്ചത്. പ്രതിസന്ധി നേരിടാൻ അതിജീവിതന് മനക്കരുത്തുണ്ടാകട്ടെയെന്നും അവർ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ കുറ്റക്കാരനാണെന്ന് കോടതി പറയണം. കോടതി പറയുംവരെ കുറ്റക്കാരനാണെന്ന് നമുക്ക് വിധിയെഴുതാൻ പറ്റില്ല. നിയമസഭാ സാമാജികൻ എന്ന നിലയിൽ ഇത് പ്രധാന്യംകൊടുക്കേണ്ട വാർത്ത തന്നെയാണ്. പക്ഷേ, പ്രധാന്യം കൊടുക്കുമ്പോൾ ഇത്രയധികം കഥകൾ മെനയുമ്പോൾ, ഇല്ലാക്കഥകൾ മെനയുന്നില്ലെന്ന് റിപ്പോർട്ടമാർ ശ്രദ്ധിക്കണമെന്നും ശ്രീനാദേവി പറഞ്ഞു.
താൻ അതിജീവിതയ്ക്ക് ഒപ്പമാണെങ്കിലും വിവാഹിതയായ സ്ത്രീയാണ് അവസാനത്തെ കേസിലും പരാതിക്കാരി. അങ്ങനെയൊരു വിവാഹബന്ധത്തിൽനിൽക്കുമ്പോൾ അതിന്റെ പവിത്രത കാത്തുസൂക്ഷിക്കാൻ കഴിയാതെ വരുമ്പോൾ, അവർ ഉയർത്തിയ ആക്ഷേപങ്ങൾ പൂർണമായും ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും ശ്രീനാദേവി പറയുന്നു.
നേരത്തേ സിപിഐയിലായിരിക്കെ രാഹുലിനെതിരേ ആരോപണമുയർന്നഘട്ടത്തിലും ശ്രീനാദേവി കുഞ്ഞമ്മ വിവാദമായ പ്രതികരണം നടത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സാങ്കൽപിക ഇരകളെ സൃഷ്ടിക്കാൻ ശ്രമമെന്നായിരുന്നു ശ്രീനാദേവി അന്ന് പറഞ്ഞത്.
Content Highlights: Congress leader Sreena devi Kunjamma backs MLA Rahul Mankootathil, calling him a `survivor` and urging support amidst allegations.
Published: 13 Jan 2026, 10:15 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented