തിരുവനന്തപുരം: തിരുവന്തപുരം കോർപേറേഷൻ കൗൺസിലർ സ്ഥാനത്തുനിന്നുള്ള ആർ. ശ്രീലേഖയുടെ രാജിയിൽ പ്രതികരിച്ച് സിപിഎം നേതാവ് വി. ശിവൻകുട്ടി. ശ്രീലേഖ പറയുന്ന ഒരു കാര്യവും വിശ്വസിക്കാൻ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു.

To advertise here,

‘ശ്രീലേഖ നാക്കെടുത്താൽ കള്ളം മാത്രമേ പറയുകയുള്ളൂ. എന്ന് മാത്രമല്ല, സ്ഥാനമാനങ്ങൾ കിട്ടുന്നതിന് വേണ്ടി എന്ത് ഭീഷണിയും അവർ നടത്തും. അങ്ങനെ പുതിയ സ്ഥാനമാനം കിട്ടുന്നതിന് വേണ്ടി ബിജെപിക്ക് നേരേ നടത്തിയ ഒരു ഭീഷണിയായി മാത്രം ഇതിനെ കണ്ടാൽമതിയെന്ന് ശിവൻകുട്ടി തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പറഞ്ഞു. കോൺഗ്രസുമായി ചർച്ച നടന്നുവെന്നത് ലേലംവിളിയായി കണ്ടാൽമതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, തിരുവനന്തപുരം കോർപറേഷനിൽ അവിശ്വാസം കൊണ്ടുവരാൻ കോൺഗ്രസ് തയ്യാറാണെന്നും അതിനെ ഇടതുപക്ഷം പിന്തുണയ്ക്കുമോയെന്നും ആരോഗ്യവകുപ്പുമന്ത്രി കെ. മുരളീധരൻ ആരാഞ്ഞു.

‘അവിശ്വാസപ്രമേയം കൊണ്ടുവന്നാൽ അത് ഇന്നത്തെ സാഹചര്യത്തിൽ അത് പാസാകാൻ സാധ്യതയുണ്ട്. കാരണം ബിജെപിയിലെ പലർക്കും ഭരണം ഇങ്ങനെ പോകാൻ താൽപര്യമില്ല. അവിശ്വാസപ്രമേയം കൊണ്ടുവരാമെന്ന് ശബരീനാഥൻ പറഞ്ഞതല്ലേ. അന്ന് ഞങ്ങളുമായി തൊട്ടുകൂടാൻ പറ്റില്ലെന്നായിരുന്നു ഇടതുപക്ഷത്തിന്റെ നിലപാട്. പിന്നെ ഞങ്ങൾക്കെന്ത് ചെയ്യാൻപറ്റും. കാരണം ഞങ്ങൾക്ക് തനിച്ച് അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള ഭൂരിപക്ഷമില്ല. ഇരുപത് അംഗങ്ങളേ യുഡിഎഫിനുള്ളൂ, 34 അംഗങ്ങളെങ്കിലും പിന്തുണയ്ക്കണം, മുരളീധരൻ കൂട്ടിച്ചേർത്തു.