കോഴിക്കോട്: എഡിജിപി എം.ആർ. അജിത് കുമാറിനെ പിന്തുണച്ച് സ്പീക്കർ എ.എൻ. ഷംസീർ. ആർ.എസ്.എസ്. രാജ്യത്തെ പ്രധാന സംഘടനയാണെന്നും എഡിജിപി കൂടിക്കാഴ്ച നടത്തിയതിൽ തെറ്റില്ലെന്ന് സ്പീക്കർ പറഞ്ഞു.

To advertise here,

ഒരു ഉയർന്ന പോലീസ് ഉദ്യോ​ഗസ്ഥൻ ഒരു ആർ.എസ്.എസ്. നേതാവിനെ കാണുന്നു. സുഹൃത്താണ് കൂട്ടിക്കൊണ്ട് പോയതെന്ന് അദ്ദേഹം  തന്നെ വ്യക്തമാക്കി. ഇത് ​​ഗൗരവമായി എടുക്കേണ്ട കാര്യമില്ലെന്നും അപാകതകളില്ലെന്നും ഷംസീർ പറ‍ഞ്ഞു.

ഫോൺ ചോർത്തിയെന്ന അൻവറിന്റെ ആരോപണം അഭ്യൂഹമാണ്.  ഒരു സർക്കാർ സംവിധാനത്തിൽ ഇങ്ങനെ നടക്കുമെന്ന് തോന്നുന്നില്ല. എന്നാണ് മാധ്യമ പ്രവർത്തകർക്ക് അൻവറിനോട് മൊഹബത്ത് തോന്നിയതെന്നും ഷംസീർ പ്രതികരിച്ചു.