ശബരിമല സ്വർണക്കൊള്ള അന്വേഷിച്ച ഉദ്യോഗസ്ഥനാണ് ശശിധരൻ

ന്യൂഡൽഹി: രാഷ്ട്രപതിയുടെ പോലീസ് മെഡലിന് കേരളത്തിൽ നിന്ന് അർഹനായി എസ്പി ശശിധരൻ ശങ്കരൻ എഴുത്തച്ഛൻ. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് മെഡലുകൾ പ്രഖ്യാപിച്ചത്. ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെയുള്ള കേസുകൾ അന്വേഷിച്ച ഉദ്യോഗസ്ഥനാണ് ശശിധരൻ. ഇദ്ദേഹം ഉൾപ്പെടെ കേരളത്തിൽ നിന്നുള്ള 11 ഉദ്യോഗസ്ഥർക്കാണ് രാഷ്ട്രപതിയുടെ മെഡലുകളും പുരസ്‌കാരങ്ങളും ലഭിച്ചത്.
ഐജി രാജ്പാൽ മീണ, എസ്പി ബിനു രാമകൃഷ്ണ പിള്ള, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് രവികുമാർ, എസ്പി ഉജ്ജ്വൽ കുമാർ. ജി, സബ് ഇൻസ്‌പെക്ടർ ജ്യോതിഷ് കുമാർ എസ്.എൽ, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സുരേഷ് ബാബു എസ്.എസ് എന്നിവർക്കാണ് മികവിനുള്ള പുരസ്‌കാരം ലഭിച്ചത്.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ രാജേന്ദ്രൻ നായർ ജെ, സെബാസ്റ്റ്യൻ ജോസഫ് എം എന്നിവരാണ് അഗ്നിരക്ഷാ വിഭാഗത്തിൽ നിന്ന് പുരസ്‌കാരത്തിന് അർഹരായത്. ജയിൽ വകുപ്പിലെ ഗ്രേഡ് 1 അസിസ്റ്റന്റ് സൂപ്രണ്ട് സുനിൽ എസ്. കുമാറിനും പ്രിസൺ ഓഫീസർ എം.കെ. മോഹൻദാസിനും പുരസ്‌കാരം ലഭിച്ചു.
Content Highlights: SP S. Sashidharan, who led high-profile investigations including the Sabarimala gold theft case, has been awarded the President's Police Medal alongside 10 other Kerala officers across police, fire, and prison services on Independence Day.
Published: 14 Aug 2026, 06:47 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented