
കോട്ടയം: അധികാരത്തിന്റെ ചുവടുപിടിച്ച് കേരളത്തിൽ മറ്റൊരു മാറാട് സൃഷ്ടിക്കാനുള്ള മുസ്ലിം ലീഗിന്റെ ശ്രമം അനുവദിക്കില്ലെന്ന് എസ്.എൻ.ഡി.പി. യോഗം മീനച്ചിൽ യൂണിയൻ യൂണിയൻ ചെയർമാൻ. വെള്ളാപ്പള്ളി നടേശനെ തൊട്ടാൽ മുസ്ലിംലീഗുകാരന്റെ കൈവെട്ടുമെന്ന് യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ പ്രസംഗിച്ചു. വെള്ളാപ്പള്ളിയെ വെല്ലുവിളിച്ചാൽ ലീഗ് നേതാക്കളെ തടയുമെന്നും അദ്ദേഹം പറഞ്ഞു.
മീനച്ചിൽ യൂണിയന്റെ നേതൃത്വത്തിൽ പാലായിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ ബി.ഡി.ജെ.എസിന്റെ എൻ.ഡി.എ. സ്ഥാനാർഥിയായി മത്സരിച്ച വ്യക്തിയാണ് സുരേഷ്.
മതസാഹോദര്യത്തിന്റെ മണ്ണിൽ വർഗീയ കലാപങ്ങൾ നടത്താനുള്ള മനഃപൂർവമായ ശ്രമങ്ങളാണ് ലീഗിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് യൂണിയൻ ആരോപിച്ചു. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ലീഗിനെ അനുവദിക്കില്ല. ഇതിന് ശ്രമിക്കുന്നവരെ ലീഗ് നേതൃത്വം നിലയ്ക്കുനിർത്തണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.
നൂറുകണക്കിന് പ്രവർത്തകർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു. സമ്മേളനത്തിന് ശേഷം പ്രവർത്തകർ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ കോലം കത്തിച്ചു.
Published: 16 May 2026, 10:01 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented