ചാരുംമൂട്: കറിവെക്കാനായി വെട്ടിയ വരാലിന്റെ വയറ്റിൽ രണ്ടടി നീളമുള്ള മൂർഖൻ പാമ്പ്. ചാരുംമൂട് പേരൂർകാരാഴ്മ നിലയ്ക്കൽ വടക്കതിൽ സനോജിന്റെ വീട്ടിലാണ് സംഭവം. വീടിനു സമീപമുള്ള കോതിച്ചിറ പാടത്തുനിന്നാണ് 900 ഗ്രാം തൂക്കമുള്ള വരാലിനെ ചൂണ്ടയിൽ കിട്ടിയത്.
സനോജിന്റെ ഭാര്യ ശാലിനി വൃത്തിയാക്കാനായി മീൻ വെട്ടിയപ്പോൾ വരാലിന്റെ വയറ്റിൽനിന്ന് പാമ്പ് പാത്രത്തിൽ വീണു.
പാമ്പിന്റെ തൊലി അഴുകിത്തുടങ്ങിയിരുന്നു. തലയിലെ അടയാളം കണ്ടാണ് മൂർഖനാണെന്നു സ്ഥിരീകരിച്ചത്. ഭയന്ന വീട്ടുകാർ വരാലിനെയും പാമ്പിനെയും കുഴിച്ചിട്ടു.
Content Highlights: Two-Foot Cobra Found Inside Fish in Kerala
Published: 09 Aug 2025, 07:38 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented