കോഴിക്കോട്: സമസ്ത മുശാവറ അംഗം ഉമർഫൈസി മുക്കത്തിന് പിന്തുണയുമായി എസ്.കെ.എസ്.എസ്.എഫ്. സമസ്തയേയും ജിഫ്രി തങ്ങളേയും അധിക്ഷേപിച്ചതിനെയാണ് ഉമർഫൈസി എതിര്‍ത്തതെന്ന് എസ്.കെ.എസ്.എസ്.എഫ്. ജനറല്‍ സെക്രട്ടറി ഒ.പി. അഷ്‌റഫ്. ഇത് ഉമര്‍ ഫൈസിയുടെ മാത്രം അഭിപ്രായമല്ല സമസ്തയുടെ പൊതുവികാരമാണെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
വളരെ മോശമായ രീതിയില്‍ അവഹേളിച്ചും പരിഹസിച്ചും നടത്തിയ ഇടപെടലുകളെയാണ് ഉയര്‍ത്തിക്കാണിച്ചിട്ടുള്ളത്. ഇത് ഉമര്‍ ഫൈസിയുടെ മാത്രം അഭിപ്രായമല്ല. മറിച്ച്, സമസ്ത പ്രവർത്തകരുടെ പൊതുവികാരമാണ്. മുസ്ലിം ലീഗ് തിരുത്തണമെന്നാണ് സമസ്തയുടെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും മുസ്ലിം ലീഗിനെതിരെ രൂക്ഷവിമർശനവുമായി ഉമർഫൈസി മുക്കം രംഗത്തെത്തിയിരുന്നു. പി.എം.എ സലാമിനെ ലീഗ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലീഗ് ജനറൽ സെക്രട്ടറി സമസ്തയെ നിരന്തരം അപമാനിക്കുകയാണ്. ഇതിൽ സമസ്ത പ്രവർത്തകർക്ക് വേദനയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമസ്ത വിലക്കിയ പരിപാടികളിൽ പാണക്കാട്ടെ നേതൃത്വം പങ്കെടുക്കുന്നതിലും അദ്ദേഹം എതിർപ്പറിയിച്ചിരുന്നു.
എന്നാൽ, പ്രസ്താവന വിവാദമായതോടെ മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി ഉൾപ്പെടെയുള്ളവർ ഉമർഫൈസി മുക്കത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ ലീഗ് മാത്രമേ ഇടപെടുകയുള്ളൂ. ഇക്കാര്യത്തിൽ മറ്റ് ആരെയും ഇടപെടാൻ തങ്ങൾ അനുവദിക്കില്ലെന്നും ഷാജി പറഞ്ഞു.
Content Highlights: SKSSF supports Umar Faizis general sentiments
Published: 07 May 2024, 11:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented