കൊച്ചി: മാധ്യമ രംഗത്തെ ക്രിയാത്മക സംഭാവനകൾക്കുള്ള ഇൻഡിവുഡ് മീഡിയ എക്‌സലൻസ് അവാർഡ് മാതൃഭൂമി കൊച്ചി യൂണിറ്റ് ചീഫ് റിപ്പോർട്ടർ സിറാജ് കാസിമിന്. സ്‌പോർട്‌സ് റിപ്പോർട്ടിങ്ങിലെ മികവിന് ഏർപ്പെടുത്തിയ ഗോൾഡൻ ക്വിൽ ഫോർ ഫുട്‌ബോൾ എക്‌സലൻസ് പുരസ്‌കാരമാണ് സിറാജ് കാസിം നേടിയത്.

To advertise here,

‘കേൾക്കല്ലേ ലോങ്‌വിസിൽ’ എന്ന കായിക പരമ്പര ഉൾപ്പെടെയുള്ള ഫുട്‌ബോൾ റിപ്പോർട്ടുകൾ പരിഗണിച്ചാണ് പുരസ്‌കാരം. വെള്ളിയാഴ്ച തിരുവനന്തപുരം ഏരീസ് പ്ലെക്‌സ് തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഏരീസ് ഗ്രൂപ്പ് ചെയർമാൻ സോഹൻ റോയ് അറിയിച്ചു.